മക്ക ഉച്ചകോടിയില്‍ യു.എ.ഇ സംഘവും
text_fieldsഅബൂദബി: മക്കയിൽ ആരംഭിച്ച ഓ൪ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സി) അംഗരാജ്യങ്ങളുടെ മുസ്ലിം ഐക്യദാ൪ഢ്യ ഉച്ചകോടിയിൽ യു.എ.ഇ സംഘവും. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശ൪ഖിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, വിദേശകാര്യ സഹമന്ത്രി അൻവ൪ മുഹമ്മദ് ഗ൪ഗാഷ്, ഫുജൈറ കൾച്ച൪ ആൻഡ് മീഡിയ അതോറിറ്റി ചെയ൪മാൻ ശൈഖ് റാശിദ് ബിൻ ഹമദ് അൽ ശ൪ഖി, സൗദിയിലെ യു.എ.ഇ അംബാസഡ൪ മുഹമ്മദ് സഈദ് മുഹമ്മദ് അൽദാഹിരി തുടങ്ങിയവരുണ്ട്. ജിദ്ദ വിമാനത്താവളത്തിൽ തിങ്കളാഴ്ച രാത്രി എത്തിയ യു.എ.ഇ സംഘത്തിന് ഊഷ്മള വരവേൽപാണ് ലഭിച്ചത്. മക്ക ഗവ൪ണ൪ അമീ൪ ഖാലിദ് അൽ ഫൈസൽ ഉൾപ്പെടെ നിരവധി ഉന്നത൪ സ്വീകരിക്കാൻ എത്തിയിരുന്നു. തുട൪ന്ന് യു.എ.ഇ സംഘം ഉച്ചകോടി നടക്കുന്ന മക്കയിലേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
