Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസമാജം...

സമാജം ഓണാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി; 21ന് പെരുന്നാളാഘോഷവും

text_fields
bookmark_border
സമാജം ഓണാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി; 21ന് പെരുന്നാളാഘോഷവും
cancel

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻെറ 11 ദിനങ്ങൾ നീളുന്ന ഓണാഘോഷ പരിപാടികൾക്ക് ബുധനാഴ്ച കൊടിയേറ്റം. ഇന്ന് വൈകീട്ട് 7.30ന് സമാജം ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയോടനുബന്ധിച്ചാണ് ഓണാഘോഷത്തിൻെറയും കൊടിയേറ്റം. ഈമാസം 20ന് നടക്കുന്ന കൊല്ലം ഫെസ്റ്റോടെയാണ് ഈ വ൪ഷത്തെ പൂവിളി 2012ന് തുടക്കമാവുക. തുട൪ന്നുള്ള 10 ദിനങ്ങൾ കലയുടെ മേളപ്പെരുക്കം തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു.
ആദ്യദിനം രാവിലെ 10 മുതൽ ലുലു അത്തപ്പൂക്കള മത്സരമാണ്. വൈകീട്ട് 7.30ന് പൂവിളി 2012ൻെറ ഉദ്ഘാടനം നടക്കും. തുട൪ന്ന് പ്രീതി വാര്യറും തുഷാ൪ മുരളീകൃഷ്ണയും ഒരുക്കുന്ന ഗാനമേളയുണ്ടാകും. 21ന് വൈകീട്ട് എട്ടിന് ‘ഈദ്’ ആഘോഷമാണ്. പട്ടുറുമാൽ ടീമായ ഹനീഫ് നമ്പറാണി, അജയൻ, നസീബ കാസ൪കോട് എന്നിവ൪ അണിനിരക്കുന്ന മാപ്പിളപ്പാട്ടാണ് ഈദ് ആഘോഷത്തിൻെറ ആക൪ഷകം. 22ന് 7.30ന് ആവണിപ്പൊന്നൂഞ്ഞാൽ പരിപാടിയിൽ സംഗീത നൃത്താവിഷ്കാരം നടക്കും. അന്നുതന്നെ എട്ടിന് മാജിക് പ്രതിഭ അമ്മുവിൻെറ മാജിക് ഷോയും അരങ്ങേറും. 23ന് വൈകീട്ട് എട്ടിന് നടക്കുന്ന പാലക്കാട് ഫെസ്റ്റിൽ ബാലഭാസ്കറും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷൻ നടക്കും. 24ന് വൈകീട്ട് നാലിന് വ൪ണാഭമായ ഘോഷയാത്ര അരങ്ങേറും. കേരളത്തിൻെറ തനത് സംസ്കാരം വിളിച്ചോതുന്ന ഘോഷയാത്രയിൽ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പങ്കെടുക്കാം. തുട൪ന്ന് ഐഡിയ സ്റ്റാ൪ സിംഗ൪ വിവേകാനന്ദൻെറ ഗാനമേളയുണ്ടാകും. 25ന് വൈകീട്ട് ആറിനാണ് പായസമേള. നാദബ്രഹ്മം അവതരിപ്പിക്കുന്ന ഗ്രാമീണ ഗാനങ്ങളും ഓണ, നാടോടി നൃത്തങ്ങളും പായസമേളക്ക് മാറ്റ് കൂട്ടും. 26ന് വൈകീട്ട് 7.30ന് തിരുവാതിര മത്സരവും നൃത്താവിഷ്കാരവും നാടൻ പാട്ടുകളുമുണ്ടാകും. 27ന് വൈകീട്ട് 7.30ന് നാടക ഗാനങ്ങൾക്കൊപ്പം ബി.കെ.എസ് സ്കൂൾ ഓഫ് ഡ്രാമയുടെ ‘ആണുങ്ങളില്ലാത്ത വീട്’ നാടകവും അരങ്ങേറും.
ഉത്രാട ദിവസമായ 28ന് പരിപാടികളില്ല. 29ന് വൈകീട്ട് ഏഴ് മുതൽ നാടൻ മേളയാണ്. ഗ്രാമീണ കളികൾ, ഫാമിലി ഗെയിമുകൾ, നൃത്തനൃത്യങ്ങൾ, ഓണപ്പാട്ടുകൾ, സംഘക്കളികൾ, കബഡി, വടംവലി മത്സരങ്ങൾ, നാടൻ പാട്ടുകൾ, തംബോല, ‘എൻെറ കേരളം’ എന്ന ഫോട്ടോ പ്രദ൪ശനം എന്നിവയാണ് ഈ ദിനത്തിൻെറ ആക൪ഷകങ്ങൾ. 30ന് വൈകീട്ട് ഏഴിന് മാവേലിക്കര ഫെസ്റ്റിൽ ഫാഷൻഷോ നടക്കും. തുട൪ന്ന് റിമിടോമിയും പ്രദീപ് ബാബുവും ജിൻസ് ഗോപിനാഥും ചേ൪ന്നൊരുക്കുന്ന ഗാനവിരുന്നാണ്. 31ന് ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ നിയമസഭ സ്പീക്ക൪ ജി. കാ൪ത്തികേയൻ മുഖ്യാതിഥിയും അംബാസഡ൪ മോഹൻകുമാ൪ വിശിഷ്ടാതിഥിയുമായിരിക്കും. എം.ജി. ശ്രീകുമാറും സിസിലി എബ്രഹാമും ശ്രീനാഥും ഒരുക്കുന്ന ഗാനമേളയും വേണു നരിയാപുരത്തിൻെറ മിമിക്സും അ൪ച്ചന സുശീലനും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് പ്രോഗ്രാമും സമാപന ദിനത്തെ ധന്യമാക്കും. സെപ്തംബ൪ ഏഴിനാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ ഓണസദ്യ ഒരുക്കിയിരിക്കുന്നത്.
പൂക്കള മത്സരത്തിന് രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനക്കാരെ കാത്ത് 150 ഡോളറും രണ്ടും മൂന്നും സ്ഥാനക്കാ൪ക്ക് യഥാക്രമം 100, 50 ഡോളറുകളുമാണ് സമ്മാനം. തിരുവാതിര മത്സരത്തിലെ ഒന്നാം സ്ഥാനക്കാ൪ക്ക് 150 ഡോളറും രണ്ടാം സ്ഥാനക്കാ൪ക്ക് 100 ഡോളറും സമ്മാനമുണ്ട്. പായസമേളയിലെ ജേതാക്കൾക്ക് ഗിഫ്റ്റ് വൗച്ച൪ സമ്മാനിക്കും. 29 വരെയുള്ള പരിപാടികൾ വീക്ഷിക്കാൻ എല്ലാവ൪ക്കും സൗകര്യമുണ്ട്. അവസാന രണ്ട് ദിനങ്ങളിലെ (30, 31) പരിപാടി പാസ് മൂലം നിയന്ത്രിക്കും. അംഗങ്ങളും പുറത്തുള്ളവരും സമാജം ഓഫീസുമായി ബന്ധപ്പെട്ട് പാസ് കരസ്ഥമാക്കണം. ഓണ സദ്യയുടെ കൂപ്പൺ ഈമാസം 20 മുതൽ വിതരണം ചെയ്യും. പരിപാടിയുടെ ആദ്യ ആറു ദിനങ്ങളുടെ പ്രായോജക൪ ബി.എഫ്.സിയും തുട൪ന്നുള്ള അഞ്ച് ദിനങ്ങളുടെത് യു.എ.ഇ എക്സ്ചേഞ്ചുമാണ്. ഡി. സലീം ജനറൽ കൺവീനറും ബിജി ശിവകുമാ൪, ബിനോജ് മാത്യൂ, ഹരീഷ് മേനോൻ, സുനിൽ എസ്. പിള്ള എന്നിവ൪ ജോ. കൺവീന൪മാരുമായ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. വിശദ വിവരങ്ങൾക്ക് 39848091, 39125889 നമ്പറുകളിൽ ബന്ധപ്പെടണം. വാ൪ത്താ സമ്മേളനത്തിൽ മനോഹരൻ പാവറട്ടി, മുരളീധരൻ തമ്പാൻ, ജയൻ എസ്. നായ൪, സതീന്ദ്രൻ എന്നിവരും പങ്കെടുത്തു.

Show Full Article
TAGS:
Next Story