Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅട്ടപ്പാടി ജലസേചന...

അട്ടപ്പാടി ജലസേചന പദ്ധതിക്ക് അനുമതി

text_fields
bookmark_border
അട്ടപ്പാടി ജലസേചന പദ്ധതിക്ക് അനുമതി
cancel

തിരുവനന്തപുരം: അട്ടപ്പാടി വാലി ജലസേചന പദ്ധതിക്ക് മന്ത്രിസഭാ യോഗം അനുമതി നൽകി. 400 കോടി രൂപയുടെ പദ്ധതിയാണിത്. കാവേരി ട്രൈബ്യൂണൽ കേരളത്തിന് അനുവദിച്ച ജലം പ്രയോജനപ്പെടുന്നത് കൂടി ലക്ഷ്യമിട്ടാണ് പദ്ധതി. കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല അട്ടപ്പാടി സന്ദ൪ശിച്ച് നൽകിയ റിപ്പോ൪ട്ടിൽ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ പരിസ്ഥിതി അനുമതിക്കായി കേന്ദ്രത്തെ സമീപിക്കും. ആസൂത്രണ-ധനകാര്യ വകുപ്പുകളുടെ അനുമതിയോടെ തുട൪ നടപടി എടുക്കും. നമുക്ക് അ൪ഹതപ്പെട്ട വിഹിതം ഉപയോഗിക്കാനാണെന്നും തമിഴ്നാടിൻെറ എതി൪പ്പ് കാര്യങ്ങളറിയാതെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപരമായാണ് സംസ്ഥാനം എല്ലാ നടപടിയും സ്വീകരിക്കുന്നത്.
ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം സംരക്ഷിക്കുന്നതിനായി ക൪ശന വ്യവസ്ഥകളടങ്ങുന്ന ഓ൪ഡിനൻസ് പുറപ്പെടുവിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജയിൽ ശിക്ഷയും പിഴയും ഇതിൽ വ്യവസ്ഥ ചെയ്യുന്നു. ഇത് ബില്ലായി നേരത്തെ സ൪ക്കാ൪ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും നിയമസഭയിൽ പരിഗണനക്ക് എടുത്തിരുന്നില്ല. പണം കടംകൊടുക്കുന്നത് നിയന്ത്രിക്കുന്ന മറ്റൊരു ഓ൪ഡിനൻസും മന്ത്രിസഭാ യോഗം അംഗീകരിച്ചു.
ശബരിമല റോഡുകൾ, അനുബന്ധ റോഡുകൾ എന്നിവയുടെ വികസനത്തിന് 67.77 കോടി രൂപയുടെ ഭരണാനുമതിയും പ്രത്യേക അനുമതിയും മന്ത്രിസഭാ യോഗം നൽകി.
അനധികൃത ക്വോറികളുടെപ്രവ൪ത്തനം സംബന്ധിച്ച് പരിശോധിക്കാൻ റവന്യു, ആഭ്യന്തരം, വ്യവസായം, പരിസ്ഥിതി, ജിയോളജി തുടങ്ങി ആറ് വകുപ്പുകൾ ഉൾപ്പെടുന്ന സമിതിക്ക് രൂപം നൽകി. സുപ്രീംകോടതിയിലെ കേസിൽ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ച്നി൪ദേശം സമ൪പ്പിക്കാനാണ് സമിതിയെ നിയോഗിച്ചത്.
അഹാഡ്സ് അതേപോലെ തുടരാൻ സംസ്ഥാനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നൽകി. കോടതികളിലെ കേസുകളിൽ സ൪ക്കാറിൻെറ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് ജയിച്ചതിനെ കുറിച്ചാണ് ഇപ്പോൾ പരാതി. കാരപ്പാറ അടക്കമുള്ള കേസുകളിൽ നമ്മുടെ നിലപാട് ശക്തമാണ്. അത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യഫെഡ് ജീവനക്കാ൪ക്ക് ശമ്പളപരിഷ്കരണം
തിരുവനന്തപുരം: മത്സ്യഫെഡ് ജീവനക്കാ൪ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശമ്പളവും അലവൻസുകളും പുതുക്കി. 2009 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്കരണം.

സ്ത്രീ ശാക്തീകരണത്തിന് മിഷൻ
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് മിഷൻ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമൂഹികം, വിദ്യാഭ്യാസം, സാംസ്കാരികം തുടങ്ങിയ രംഗങ്ങളിലെ ശാക്തീകരണമാണ് ലക്ഷ്യം. മിഷൻ ഫോ൪ എംപവ൪മെൻറ് ഓഫ് വുമൺ എന്നാണ് പേര്. എല്ലാ സംസ്ഥാനങ്ങളിലും ഇപ്രകാരം മിഷൻ വേണമെന്ന് കേന്ദ്ര സ൪ക്ക൪ നി൪ദേശിച്ചിരുന്നു.

ഇഗ്നേഷ്യസിന് ഭൂമി അനുവദിച്ചു
തിരുവനന്തപുരം: ഫുട്ബാൾ താരം ഇഗ്നേഷ്യസിന് ഒടുവിൽ വീട് വെക്കാൻ സ൪ക്കാ൪ ഭൂമി അനുവദിച്ചു. പേട്ടയിൽ അഞ്ച് സെൻറ് സ്ഥലം ഇഗ്നേഷ്യസിന് പതിച്ച് നൽകും.

കരൾമാറ്റ ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം
തിരുവനന്തപുരം: കോതമംഗലം പാറപ്പെട്ടി സ്വദേശി ഷാമിൻഷൈജുവിൻെറ കരൾമാറ്റ ശസ്ത്രക്രിയക്ക് സംസ്ഥാന സ൪ക്കാ൪ അഞ്ച് ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 20 ലക്ഷം രൂപ ഇതിനായി നാട്ടുകാ൪ സമാഹരിച്ചു നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story