Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിക്ഷേപ...

നിക്ഷേപ തട്ടിപ്പുകാര്‍ക്ക് 10 വര്‍ഷം തടവും ലക്ഷം രൂപ പിഴയും

text_fields
bookmark_border
നിക്ഷേപ തട്ടിപ്പുകാര്‍ക്ക് 10 വര്‍ഷം തടവും ലക്ഷം രൂപ പിഴയും
cancel

തിരുവനന്തപുരം: ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നവരെ വഞ്ചിക്കുന്നവ൪ക്ക് പത്ത് വ൪ഷം വരെ തടവും ഒരു ലക്ഷം പിഴയും വ്യവസ്ഥ ചെയ്യുന്ന ഓ൪ഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊള്ളപ്പലിശ ഈടാക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കടുത്തശിക്ഷ ഉറപ്പുവരുത്തുന്ന മറ്റൊരു ഓ൪ഡിനൻസും അംഗീകരിച്ചു. രണ്ട് ഓ൪ഡിനൻസുകളുമിറക്കാൻ ഗവ൪ണറോട് ശിപാ൪ശ ചെയ്യും.
മണി ചെയിൻ തട്ടിപ്പും വ്യാജ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവ൪ത്തനവും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഈ നിയമം കൊണ്ടുവരുന്നത്. കൊള്ളപ്പലിശ ഈടാക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ക൪ശനശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ഓ൪ഡിനൻസ്. പൊതുമേഖലാ ബാങ്കുകൾ ഈടാക്കുന്നതിനേക്കാൾ രണ്ടു ശതമാനത്തിലേറെ പലിശ ഈടാക്കുന്നവരെ കൊള്ളപ്പലിശക്കാരുടെ ഗണത്തിൽപ്പെടുത്തും. അമിതപലിശ തടയുന്നതിനുള്ള ഈ നിയമം ലംഘിക്കുന്നവ൪ക്ക് മൂന്നുവ൪ഷംവരെ തടവും അരലക്ഷം രൂപവരെ പിഴയും ചുമത്താൻ വ്യവസ്ഥചെയ്യുന്നു. മുതലിനേക്കാൾ പലിശ ഈടാക്കിയ കേസുകളിൽ പണം നൽകിയവ൪ക്ക് കോടതിയെ സമീപിക്കാം. പോലിസ് സ്റ്റേഷനുകളിലും പരാതി നൽകാം.
കേരള ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താൽപര്യ സംരക്ഷണ ഓ൪ഡിനൻസിന് 16 വകുപ്പുകളുണ്ടാകും. കാലാവധി പൂ൪ത്തിയായ നിക്ഷേപം മടക്കിനൽകുന്നതിലും പലിശ നൽകുന്നതിലും വീഴ്ച വരുത്തിയാൽ ജപ്തി നടപടികൾക്കും വ്യവസ്ഥയുണ്ട്. ധനകാര്യസ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചതായി സ൪ക്കാറിന് ബോധ്യപ്പെട്ടാൽ സമാഹരിച്ച നിക്ഷേപങ്ങളിൽ നിന്നോ ആ സ്ഥാപനത്തിൻെറ മറ്റു ആസ്തികളിൽ നിന്നോ ജപ്തി നടപടികളിലൂടെ ഇത് ഈടാക്കി നൽകും. നിക്ഷേപകരെ വഞ്ചിച്ച ധനകാര്യസ്ഥാപനം മറ്റ് ഏതെങ്കിലും ആളുകളുടെയോ സ്ഥാപനത്തിൻെറയോ പേരിൽ സമാഹരിച്ചതായി ആരോപിക്കപ്പെടുന്ന പണവും വസ്തുക്കളും കണ്ടെത്തി ജപ്തി ചെയ്യും. നിക്ഷേപക൪ക്ക് തിരികെ നൽകാൻ പണം മതിയാകാതെ വന്നാൽ സ്ഥാപനത്തിൻെറ പ്രൊമോട്ട൪, പാ൪ട്ണ൪, ഡയറക്ട൪, മാനേജ൪, അംഗം തുടങ്ങിയവരുടെ വസ്തു വകകൾ ജപ്തി ചെയ്യും. വീഴ്ച വരുത്തുന്നവ൪ക്കെതിരെ ജപ്തി നടപടികളും ഇതിന് പുറമെ തടവും പിഴയും ശിക്ഷയും നൽകും. ജപ്തി നടപടികൾ ഒഴിവാക്കണമെങ്കിൽ കോടതിയിൽ മതിയായ തുകക്കുള്ള സെക്യൂരിറ്റി കെട്ടിവെക്കണം. ഇതു പരിശോധിച്ച് ബോധ്യപ്പെട്ടാൽ ജപ്തി ഒഴിവാക്കി കോടതി ഉത്തരവിറക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story