Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോടതിക്കെതിരെ...

കോടതിക്കെതിരെ വിവാദപ്രസ്താവനയുമായി മമത

text_fields
bookmark_border
കോടതിക്കെതിരെ വിവാദപ്രസ്താവനയുമായി മമത
cancel

കൊൽക്കത്ത: കോടതിക്കെതിരെ വിവാദപ്രസ്താവനയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത. ചില കോടതിവിധികൾ ‘വില കൊടുത്ത് ’ വാങ്ങാമെന്നാണ് മമത നിയമസഭയിൽ തുറന്നടിച്ചത്. ഈ പ്രസ്താവനയുടെ പേരിൽ തനിക്കെതിരെ കോടതിയലക്ഷ്യം ചുമത്തുമെന്ന് അറിയാം. എങ്കിലും ഇത് പറയേണ്ട കാര്യം തന്നെയാണെന്നും ഇതിൻെറ പേരിൽ ജയിലിൽ പോകാൻ തയാറാണെന്നും അവ൪ പറഞ്ഞു. ജാദവ്പു൪ സ൪വകലാശാല പ്രഫസ൪ അംബികേഷ് മഹാപത്രക്കും അയൽവാസി സുബ്രതാ സെൻഗുപ്തക്കും നേരെ സംസ്ഥാന പൊലീസ് അവകാശലംഘനം നടത്തിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ കണ്ടെത്തിയ റിപ്പോ൪ട്ട് വന്ന് പിറ്റേ ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. മമതയെയും കേന്ദ്രറെയിൽവേ മന്ത്രി മുകുൾ റോയിയെയും ബന്ധപ്പെടുത്തി വിവാദ ഇ-മെയിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് പ്രഫസറെയും അയൽ വാസിയെയും അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story