ജീവനക്കാര്‍ക്ക് ദ്രോഹകരം
text_fieldsസ൪വകലാശാലകൾക്ക് പെൻഷൻ ഫണ്ട് രൂപവത്കരിക്കുമെന്ന 2010-11 ബജറ്റ് നി൪ദേശത്തിൻെറ തുട൪ച്ചയാണ് പങ്കാളിത്ത പെൻഷൻ തീരുമാനമെന്ന തെറ്റായവിവരമാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രചരിപ്പിക്കുന്നത്. ഈ വാദം ജൂലൈ 24ലെ ഉപധനാഭ്യ൪ഥന ച൪ച്ചയിൽ നിയമസഭയിൽ പൊളിഞ്ഞതാണ്. അന്ന് എൻെറ വിശദീകരണത്തിന് മറുപടിയില്ലാതെ സഭയിൽ മൗനംപൂണ്ടവരാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും. എന്നിട്ടാണ് വാസ്തവവിരുദ്ധമായ വിവരണവുമായി ഇറങ്ങിയിരിക്കുന്നത്.
2010-11ലെ ബജറ്റിൽ പറഞ്ഞ പെൻഷൻ ഫണ്ടും പങ്കാളിത്ത പെൻഷനും ഒന്നല്ല. ഇപ്പോൾത്തന്നെ സംസ്ഥാനത്ത് മുനിസിപ്പൽ ജീവനക്കാ൪ക്ക് പ്രത്യേക പെൻഷൻ ഫണ്ടുണ്ട്. അതിലേക്ക് മുനിസിപ്പാലിറ്റികളും സംസ്ഥാന സ൪ക്കാറും വ൪ഷംതോറും വിഹിതംനൽകുന്നു. ഈ ഫണ്ടിൽനിന്നാണ് മുനിസിപ്പൽ ജീവനക്കാ൪ക്കുള്ള പെൻഷൻ നൽകുന്നത്. സമാനമായ പെൻഷൻ ഫണ്ട് സ൪വകലാശാലകൾക്കും രൂപവത്കരിക്കണമെന്നായിരുന്നു ബജറ്റ് നി൪ദേശം.
സ൪വകലാശാലകൾക്കും, പ്രത്യേകിച്ച് കാ൪ഷിക സ൪വകലാശാലകൾക്ക് വൻതോതിൽ പെൻഷൻ കുടിശ്ശിക വരുന്നത് പരിഹരിക്കുകയായിരുന്നു പെൻഷൻ ഫണ്ട് എന്ന ആശയത്തിൻെറ ലക്ഷ്യം. അതിലേക്ക് 100 കോടി രൂപ സ൪ക്കാ൪ തുടക്കത്തിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. തങ്ങൾക്കുള്ള സ൪ക്കാ൪ ഗ്രാൻറിൻെറ 10 ശതമാനം സ൪വകലാശാലകളും നിക്ഷേപിക്കണം. ജീവനക്കാ൪ ഒരു വിഹിതവും പെൻഷനുവേണ്ടി അടക്കേണ്ടി വരുന്നില്ല. ശമ്പളപരിഷ്കരണ കമീഷൻെറ തീരുമാനം അനുസരിച്ചുള്ള പെൻഷൻ ആനുകൂല്യങ്ങൾ അവ൪ക്ക് ലഭിക്കുകയും ചെയ്യും.
ഇത്തരമൊരു പെൻഷൻ പദ്ധതിയല്ല ഉമ്മൻചാണ്ടി നടപ്പാക്കുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതിയനുസരിച്ച് ശമ്പളക്കമീഷൻ ആനുകൂല്യങ്ങളൊന്നും ജീവനക്കാരന് ലഭിക്കുകയില്ല. സ൪ക്കാ൪ ജീവനക്കാരനും സ൪ക്കാറും തുല്യവിഹിതമെടുത്ത് മാസംതോറും തുല്യ തുക പെൻഷൻ ഫണ്ടിലേക്ക് അടക്കും. പെൻഷൻ ഫണ്ട് ഷെയറുകളിലോ ഡിപ്പോസിറ്റായോ നിക്ഷേപിക്കും. അങ്ങനെ കിട്ടുന്ന വരുമാനത്തിൻെറ അനുപാതത്തിലായിരിക്കും ഭാവിയിൽ പെൻഷൻ നൽകുക. ഓരോ വ൪ഷവും പെൻഷൻ ലഭിക്കുമെന്നതിന് ഒരു തിട്ടവുമുണ്ടാവുകയില്ല. ചിലപ്പോൾ കൂടും, ചിലപ്പോൾ കുറയും. ബാങ്കോ ഓഹരി വിപണിയോ തക൪ന്ന് പെൻഷൻ ഫണ്ട് ഇല്ലാതായാൽ അതോടെ പെൻഷൻെറ കഥ കഴിയും.
പ്രാഥമിക കണക്കുവെച്ച് നോക്കുമ്പോൾ ഇന്ന് പെൻഷൻകാ൪ക്ക് കിട്ടുന്ന പാതി ആനുകൂല്യംപോലും പങ്കാളിത്ത പെൻഷൻ വഴി ജീവനക്കാ൪ക്ക് ലഭിക്കുകയില്ല. പെൻഷൻ വെട്ടിക്കുറച്ച് സ൪ക്കാ൪ ചെലവ് കുറക്കുന്നതിനുള്ള കുത്സിതനീക്കമാണ് പങ്കാളിത്ത പെൻഷൻ. പെൻഷൻ വെട്ടിക്കുറക്കുന്നവ൪ നാളെ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ മാത്രമല്ല, അവരുടെ ശമ്പളത്തിന്മേലും കൈവെക്കുമെന്ന് തീ൪ച്ചയാണ്.
ജീവനക്കാ൪ക്ക് ഏതു നിലയിലും ദ്രോഹകരമാണ് പങ്കാളിത്ത പെൻഷൻ പദ്ധതി. ഈ പദ്ധതിയും എൽ.ഡി.എഫ് സ൪ക്കാറിൻെറ ബജറ്റ് നി൪ദേശവുമായി ഒരു ബന്ധവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
