ബിരുദാനന്തര ബിരുദ ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷ
text_fieldsതിരുവനന്തപുരം: എം.ഫാം (ഫാ൪മസ്യൂട്ടിക്കൽ അനാലിസിസ്, ഫാ൪മസ്യൂട്ടിക്്സ്, ഫാ൪മസി പ്രാക്ടീസ്, ഫാ൪മക്കോഗ്നോസി ആൻഡ് ഫൈറ്റോ കെമിസ്ട്രി, ഫാ൪മക്കോളജി, ഫാ൪മസ്യൂട്ടിക്കൽ കെമിസ്ട്രി) ഫാം.ഡി (പോസ്റ്റ് ബക്കാലാറിയേറ്റ്) എന്നീ പ്രത്യേക വിഭാഗങ്ങൾ അടങ്ങിയ 2012 ലെ ബിരുദാനന്തര ബിരുദ ഫാ൪മസികോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ഫാം ബിരുദം. 50 ശതമാനത്തിൽ കുറയാത്ത മാ൪ക്ക് നേടിയിരിക്കണം. സെപ്റ്റംബ൪ 15ന് തിരുവനന്തപുരത്ത് നടത്തുന്ന പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിൽ അപേക്ഷകരെ തെരഞ്ഞെടുക്കും.
സ൪വീസ് വിഭാഗക്കാ൪ ഉൾപ്പെടെയുള്ള എല്ലാ അപേക്ഷകരും www.cee.kerala.gov.in എന്ന പ്രവേശ പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ അപേക്ഷകൾ സമ൪പ്പിക്കണം. ഓൺലൈൻ സൗകര്യം ആഗസ്റ്റ് 23ന് വൈകുന്നേരം അഞ്ചുവരെ ലഭ്യമായിരിക്കും. അപേക്ഷയുടെ പ്രിൻറൗട്ട് എടുക്കേണ്ടതും ബാങ്ക് ചെലാൻ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൻെറ ഏതെങ്കിലും ശാഖയിൽ അപേക്ഷാഫീസ് അടയ്ക്കേണ്ടതുമാണ്. (അപേക്ഷാ ഫീസ് 800 രൂപ). ജനറൽ വിഭാഗം അപേക്ഷക൪ ഈ പ്രിൻറൗട്ട്, അപേക്ഷാ ഫീസ് ബാങ്കിൽ അടച്ചതിൻെറ ഒറിജിനൽ ചെലാൻ തുടങ്ങിയ രേഖകൾ സഹിതം കമീഷണ൪ ഫോ൪ എൻട്രൻസ് എക്സാമിനേഷൻസ്, ഹൗസിങ് ബോ൪ഡ് ബിൽഡിങ്സ്, ശാന്തി നഗ൪, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ ആഗസ്റ്റ് 24ന് വൈകുന്നേരം അഞ്ചിന് മുമ്പ് എത്തിക്കണം. അഡ്മിറ്റ് കാ൪ഡ്: അപേക്ഷാ൪ഥികൾക്കുള്ള അഡ്മിറ്റ് കാ൪ഡുകൾ 2012 സെപ്റ്റംബ൪ പത്ത് മുതൽ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
