Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവി.എസിന്‍െറ ‘പാര്‍ട്ടി...

വി.എസിന്‍െറ ‘പാര്‍ട്ടി വിരുദ്ധ നിലപാട്’ വിവരിച്ച് കത്ത്

text_fields
bookmark_border
വി.എസിന്‍െറ ‘പാര്‍ട്ടി വിരുദ്ധ  നിലപാട്’ വിവരിച്ച്  കത്ത്
cancel

പത്തനംതിട്ട: വി.എസ്. അച്യുതാനന്ദൻ പാ൪ട്ടിക്കെതിരെ നടത്തുന്ന ഒളിയമ്പുകളും വെല്ലുവിളികളും അക്കമിട്ട് നിരത്തി പ്രവ൪ത്തക൪ക്ക് സി.പി.എമ്മിൻെറ കത്ത്. പാ൪ട്ടി കത്ത് 1/2012, 20ാം പാ൪ട്ടി കോൺഗ്രസ് സംസ്ഥാന സമ്മേളനം റിപ്പോ൪ട്ടിങ്ങിനുള്ള കുറിപ്പ് എന്ന് തയാറാക്കിയ ബുക്കിൽ 20 പേജുകളിൽ വി.എസിൻെറ പാ൪ട്ടി വിരുദ്ധ നടപടിയാണ് വിവരിച്ചിരിക്കുന്നത്.
പാ൪ട്ടി സമ്മേളനങ്ങൾക്ക് മുമ്പുള്ള പ്രവൃത്തികളാണ് വിവരിക്കുന്നത്. അതിനുശേഷം ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ടും മറ്റും ഉണ്ടായ വി.എസിൻെറ പ്രതികരണങ്ങൾ ഏരിയ,ലോക്കൽതല ജനറൽ ബോഡികൾ വിളിച്ച് വിശദീകരിച്ചിരുന്നു. കേരളത്തിൽ പാ൪ട്ടി നേരിടേണ്ടിവന്ന വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിഭാഗീയതയിൽ നിന്ന് കരകയറാൻ സമ്മേളന കാലയളവിൽ സ്വീകരിച്ച നടപടിയും സമ്മേളനം വിശദമായി പരിശോധിക്കുകയുണ്ടായി എന്ന് പറഞ്ഞാണ് വിവരണം തുടങ്ങുന്നത്.
നി൪ണായകമായ പല ഘട്ടത്തിലും എടുത്ത തീരുമാനങ്ങൾ വി.എസ് വിവാദങ്ങളുണ്ടാക്കി അപ്രസക്തമാക്കിയതിൻെറ നീണ്ട വിവരണങ്ങളുണ്ട്. 2008 ഡിസംബറിൽ സംസ്ഥാന കമ്മിറ്റിയിൽ വി.എസിൻെറ ആറ് ചെയ്തികൾ സ൪ക്കാറിൻെറ പ്രതിഛായ തക൪ത്തുവെന്ന് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് റിപ്പോ൪ട്ട് ചെയ്തത് വിവരിക്കുന്നുണ്ട്. ഇതിൽ ഫാരിസ് അബൂബക്കറിനെ കുറിച്ച് വി.എസ് പറഞ്ഞതും അനവസര പ്രതികരണമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി വിശദീകരിച്ചതായി പറയുന്നു.സെക്രട്ടേറിയറ്റ് യോഗത്തിൽ തെറ്റുപറ്റിയെന്നും തിരുത്താൻ ശ്രമിക്കുമെന്നും വി.എസ് പറഞ്ഞുവെന്നും എന്നാൽ,അദ്ദേഹം യോഗത്തിൽ സ്വയം പ്രഖ്യാപിച്ച രീതിയിൽ തിരുത്താൻ പിന്നീട് തയാറായില്ലെന്നും കുറ്റപ്പെടുത്തുന്നു.
എസ്.എൻ.സി ലാവലിൻ കേസിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റക്കാരനായി ചിത്രീകരിക്കുംവിധം മാധ്യമങ്ങളിൽ നടത്തിയ പ്രതികരണങ്ങൾ അതേ വാചകങ്ങളോടെ വിവരിക്കുന്നു. പാ൪ട്ടി ജനറൽ സെക്രട്ടറിയുടെ നി൪ദേശത്തിനും മന്ത്രിസഭാംഗങ്ങളുടെ നിലപാടിനും വിരുദ്ധമായി കേസിൽ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് മന്ത്രിസഭയിൽ വി.എസ് വാദിച്ചതും വിവരിക്കുന്നു. ഇത്തരം പ്രവ൪ത്തനത്തിലൂടെ പ്രസ്ഥാനത്തിനുണ്ടാകുന്ന പരിക്ക് സഹിക്കാവുന്നതിനപ്പുറം എത്തിയ ഘട്ടത്തിൽ വി.എസിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പി.ബിയോട് ആവശ്യപ്പെട്ടതും തുറന്നുപറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story