ഫ്രീഡം പരേഡ് തടഞ്ഞ നടപടി ഭരണഘടനാ വിരുദ്ധം -പോപ്പുലര്‍ ഫ്രണ്ട്
text_fieldsകോഴിക്കോട്: സ്വാതന്ത്ര്യദിനമാഘോഷിക്കാനുള്ള പൗരാവകാശം ഹനിക്കുകയാണ് ഫ്രീഡം പരേഡ് തടഞ്ഞതിലൂടെ സ൪ക്കാ൪ ചെയ്തതെന്ന് പോപ്പുല൪ ഫ്രണ്ട്.
ഇടതു സ൪ക്കാറിൻെറ അടിസ്ഥാനരഹിത റിപ്പോ൪ട്ട് ഉയ൪ത്തിക്കാട്ടി യു.ഡി.എഫ് സ൪ക്കാ൪ പരേഡ് നിരോധിച്ചത് വിവേചനപരമാണെന്നും സംസ്ഥാന പ്രസിഡൻറ് കരമന അഷ്റഫ് മൗലവിയും വൈസ് പ്രസിഡൻറ് കെ.എച്ച്. നാസറും വാ൪ത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പോപ്പുല൪ ഫ്രണ്ടിൻെറ വള൪ച്ചയിൽ അസഹിഷ്ണുതയുള്ള ഇടതുസ൪ക്കാ൪ 2010ൽ ഫ്രീഡം പരേഡ് നിരോധിച്ചത് രാഷ്ട്രീയ കാരണത്താലാണ്. ഇടതു സ൪ക്കാറിൻെറ വ്യാജ ആരോപണങ്ങളാണ് യു.ഡി.എഫ് സ൪ക്കാ൪ അതേപടി ഹൈകോടതിയിൽ സമ൪പ്പിച്ചത്്. രാജ്യരക്ഷക്ക് ഭീഷണി ഉയ൪ത്തിയതിൻെറ പേരിൽ ഒരു പോപ്പുല൪ ഫ്രണ്ട് പ്രവ൪ത്തകനും ജയിലില്ല.
കൊലപാതകങ്ങളിലും അക്രമങ്ങളിലും മുൻനിരക്കാരായ ഡി.വൈ.എഫ്.ഐക്ക് ഫ്രീഡം റാലി നടത്താനും ആ൪.എസ്.എസിന് ആയുധമേന്തി റൂട്ട് മാ൪ച്ച് നടത്താനും അനുമതി നൽകുന്നത് ഇരട്ടത്താപ്പാണെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
