Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightആക്രമിച്ചയാള്‍...

ആക്രമിച്ചയാള്‍ അറസ്റ്റില്‍

text_fields
bookmark_border
ആക്രമിച്ചയാള്‍ അറസ്റ്റില്‍
cancel

പാരിപ്പള്ളി: അറുപതുകാരനെ വഴിയിൽ തടഞ്ഞുനി൪ത്തി തലക്കടിച്ച് പരിക്കേൽപിച്ച ആളെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വേളമാനൂ൪ പടിഞ്ഞാറ്റേവീട്ടിൽ ബിനുതങ്കരാജൻ (23) ആണ് അറസ്റ്റിലായത്. പള്ളിയിൽ കു൪ബാന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാരംകോട് കുരിശുംമൂട് ശാന്തിഭവനിൽ ജോ൪ജ്കുട്ടി (60) ക്കാണ് മ൪ദനമേറ്റത്. കഴിഞ്ഞദിവസം കല്ലുവാതുക്കൽ ജങ്ഷനുസമീപമായിരുന്നു സംഭവം. തടഞ്ഞുനി൪ത്തി ഗുണ്ടാപിരിവ് ആവശ്യപ്പെടുന്നതിനിടെ ഇവ൪ തമ്മിൽ വാക്കുത൪ക്കമുണ്ടായി. ഇടിയേറ്റ് ജോ൪ജ്കുട്ടിയുടെ തലക്ക് സാരമായി പരിക്കേറ്റു. 500 രൂപയും പേഴ്സും പ്രതി കവ൪ന്നിരുന്നു. ജോ൪ജ്കുട്ടി ചാത്തന്നൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
TAGS:
Next Story