നിയന്ത്രണം വിട്ട ബസ് പറമ്പിലേക്ക് ഇടിച്ചിറങ്ങി; 24 പേര്‍ക്ക് പരിക്ക്
text_fieldsചേ൪പ്പ്: വെങ്ങിണിശേരിയിൽ നിയന്ത്രണം വിട്ട ബസ് ചെളി നിറഞ്ഞ പറമ്പിലേക്ക് ഇടിച്ചിറങ്ങി. ബസിനകത്തെ കമ്പിയിലും മറ്റും ഇടിച്ച് 24 പേ൪ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അമ്മാടം, വെങ്ങിണിശേരി കോടന്നൂ൪ നിവാസികളാണ് പരിക്കേറ്റവ൪. ഇവരെ കൂ൪ക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽപ്രവേശിപ്പിച്ചു. കൂടുതൽ പരിക്കേയ കണ്ടക്ട൪ സുധീഷ്, ജയിംസ്, അനു, സരസ്വതി എന്നിവ൪ ഐ.സി.യുവിലാണ്.
രാജൻ, പത്മനാഭൻ, രജിത, സന്ധ്യ, ശാരദ, ഹിമ, രജിത, ആലീസ്, കുമാരൻ, മഞ്ജു, സോണി, സത്യൻ, ബാബു, പത്മനാഭൻ, ജോബിൻ, സനിത, ഭവാനി, സിദ്ധാ൪ഥൻ, കാ൪ത്തികേയൻ, ലിനി എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവ൪.
തൃശൂ൪ -കോടന്നൂ൪ റൂട്ടിലോടുന്ന സെൻറ് മേരീസ് ബസാണ് തിങ്കളാഴ്ച രാവിലെ എട്ടിന് മുട്ടിപ്പാലം വളവിൽ അപകടത്തിൽപെട്ടത്. നാട്ടുകാരും പൊലീസും ചേ൪ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
