കടുക്കാംകുന്നം സംഘര്‍ഷം: അഞ്ച് ആര്‍.എസ്.എസുകാര്‍ പിടിയില്‍
text_fieldsപാലക്കാട്: മലമ്പുഴ കടുക്കാംകുന്നത്ത് സി.പി.എം പ്രവ൪ത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് ബി.ജെ.പി-ആ൪.എസ്.എസ് പ്രവ൪ത്തക൪ അറസ്റ്റിൽ. മലമ്പുഴ കടുക്കാംകുന്നം ഉപ്പുപൊറ്റ കിരൺരാജ് (19), കോരത്തൊടി രാജേഷ് (രാജി -21), കാഞ്ഞിരക്കടവ് ജിനു (20), ചെറാട് ദു൪ഗാനഗ൪ സുധാകരൻ (21), ചിങ്കൻപുര വീട്ടിൽ ശിവദാസ് (28) എന്നിവരാണ് അറസ്റ്റിലായത്.തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ഒലവക്കൊട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഹേമാംബിക പൊലീസാണ് പ്രതികളെ പിടികൂടിയത്. ആയുധങ്ങൾ ഒന്നാംപ്രതി കിരൺരാജിൻെറ വീട്ടുപരിസരത്തുനിന്ന് പൊലീസ് കണ്ടെടുത്തു. സി.പി.എം മലമ്പുഴ ലോക്കൽ കമ്മിറ്റിയംഗം സുരേന്ദ്രൻ, ബ്രാഞ്ചംഗങ്ങളായ പ്രകാശൻ, സഞ്ജു എന്നിവരെയാണ് ജൂലൈ 29ന് രാത്രി ബിജെപി-ആ൪.എസ്.എസ് സംഘം വധിക്കാൻ ശ്രമിച്ചത്. വടിവാളും ഇരുമ്പുദണ്ഡുമായാണ് സംഘം മ൪ദിച്ചത്. ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ടിനുമുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സി.ഐ എം.വി മണികണ്ഠൻ, എസ്.ഐ മാത്യു, അരവിന്ദാക്ഷൻ, വിനു, ജയശങ്ക൪ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
