റോഡ് തകര്‍ന്നാലും അറ്റകുറ്റപ്പണി നടത്തിയാലും യാത്രക്കാരന്‍ പെരുവഴിയില്‍
text_fieldsവടക്കഞ്ചേരി: റോഡ്തക൪ച്ചയുടെ പേരിൽ ദിവസങ്ങളോളം ഗതാഗതം താറുമാറായ ദേശീയപാതയിൽ അറ്റകുറ്റപ്പണിയുടെ പേരിൽ വീണ്ടും മണിക്കൂറുകളുടെ ഗതാഗതസ്തംഭനം.
ദീ൪ഘവീക്ഷണമില്ലാത്ത അറ്റകുറ്റപ്പണികളുടെ ഭാഗമായി തിങ്കളാഴ്ച സന്ധ്യക്ക് ശേഷമാരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി വൈകിയും നീണ്ടു.
തിങ്കളാഴ്ച മഴ മാറിനിന്നതിനാൽ തിരക്കിട്ട അറ്റകുറ്റപ്പണികൾ നടന്നിരുന്നു.
രാത്രിയും അറ്റകുറ്റപ്പണി തുടരുന്നതിനിടെ വലിയ വാഹനങ്ങൾ ദേശീയപാതയിലെത്തി. ഇവ ഒരുവരിയായി തിരിച്ചുവിടാനുള്ള സംവിധാനം ഇവിടെയില്ല. ഇരുവശവും അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനാലാണിത്.
എന്നാൽ, വലിയ വാഹനങ്ങൾ നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതാണ് മണിക്കൂറുകളുടെ കുരുക്കിന് കാരണമായത്. വലിയ ട്രെയ്ലറുകളും കണ്ടെയ്നറുകളും സൃഷ്ടിച്ച കുരുക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ അധികൃതരും കുഴങ്ങി.
ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന പതിവ് കാഴ്ചയുമുണ്ടായി.
പാലക്കാട്ടെ പന്തലാംപാടം മുതൽ തൃശൂരിലെ പട്ടിക്കാട് വരെ നീളുന്ന ഗതാഗതക്കുരുക്കാണ് തിങ്കളാഴ്ച വൈകീട്ടുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
