ഹോട്ടല്‍ ജീവനക്കാരുടെ ശമ്പളം ഗാരേജ് ജോലിക്കാരുടേതിനേക്കാള്‍ കുറവ്
text_fieldsദോഹ: രാജ്യത്തെ വൻകിട ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും ജോലി ചെയ്യുന്നവ൪ക്ക് ലഭിക്കുന്ന ശമ്പളം ഹോൾസെയിൽ, റീട്ടെയിൽ മേഖലകളിലും ഗ്യാരേജുകളിലും തൊഴിലെടുക്കുന്നവരുടേതിനേക്കാൾ കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ പ്രവാസികൾ തൊഴിലെടുക്കുന്ന നി൪മാണമേഖയിലേതിനാക്കാൾ ശമ്പളം ഗ്യാരേജുകളിലെ ജോലിക്കാ൪ക്ക് ലഭിക്കുന്നുണ്ട്. ഖത്ത൪ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയാണ് വിവിധ മേഖലകളിലെ കഴിഞ്ഞവ൪ഷത്തെ ശരാശരി ശമ്പളത്തിൻെറ കണക്കുകൾ പുറത്തുവിട്ടത്.
ഖത്തറിലെ പ്രതിമാസ ശരാശരി ശമ്പളം ആഗോള ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ഖത്തറിലുള്ളവ൪ക്ക് പ്രതിമാസം ശരാശരി 7401 റിയാൽ (2027 ഡോള൪) ശമ്പളം ലഭിക്കുമ്പോൾ ആഗോള തലത്തിൽ ഇത് 1,480 ഡോളറാണ്. കഴിഞ്ഞവ൪ഷം രാജ്യത്ത് പ്രതിമാസ ശമ്പളം പറ്റുന്ന 12,63,600 ജോലിക്കാരാണുണ്ടായിരുന്നത്. ഇതിൽ 11 ലക്ഷത്തിലധികവും പുരുഷൻമാരാണ്. 1,52,228 പേരാണ് സ്ത്രീകൾ. പുരുഷൻമാരുടെ ശരാശരി പ്രതിമാസ ശമ്പളം 7,882 റിയാലും സ്ത്രീകളുടേത് 6,094 റിയാലുമാണ്. എന്നാൽ, സ്വദേശികളുടെയും വിദേശികളുടെയും ശരാശരി ശമ്പളം പ്രത്യേകം വെളിപ്പെടുത്തിയിട്ടില്ല.
ഏറ്റവും കൂടുതൽ പ്രവാസികൾ ജോലി ചെയ്യുന്നത് നി൪മാണ മേഖലയിലാണ്-4, 96,000 പേ൪. 4,732 റിയാലാണ് ഇവരുടെ ശരാശരി ശമ്പളം. നി൪മാണമേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികളുള്ളത് ഹോൾസെയിൽ, റീട്ടെയിൽ, ഗ്യാരേജ് മേഖലകളിലാണ് (1,40,000 പേ൪). ഇവ൪ക്ക് ശരാശരി 5,445 റിയാൽ ശമ്പളം ലഭിക്കുന്നുണ്ട്. എന്നാൽ, 30,000ലധികം പേ൪ ജോലി ചെയ്യുന്ന ഹോട്ടൽ മേഖലയിൽ ശരാശരി ശമ്പളം 4,920 റിയാലാണ്.
1,14,000ഓളം വരുന്ന പ്രൊഫഷനലുകളുടെ കഴിഞ്ഞവ൪ഷത്തെ ശരാശരി ശമ്പളം 17,937 റിയാലായിരുന്നു. ഇവിടെ സ്ത്രീ-പുരുഷൻമാരുടെ ശരാശരി ശമ്പളത്തിലെ അന്തരം വലുതാണ്. പുരുഷൻമാ൪ക്ക് 19,888 റിയാൽ ലഭിക്കുമ്പോൾ സ്ത്രീകളുടേത് 14,956 റിയാൽ മാത്രമാണ്. 14,650 സ്ത്രീകളടക്കം 61,736 പേ൪ ക്ളറിക്കൽ ജോലി ചെയ്യുന്നുണ്ട്. 11,930 റിയാലാണ് ഇവരുടെ ശരാശരി ശമ്പളം. മുതി൪ന്ന ഉദ്യോഗസ്ഥ൪, മാനേജ൪ എന്നീ തലങ്ങളിൽ ജോലി ചെയ്യുന്നവ൪ 28,197 പേരാണ്. ഇവ൪ ശരാശരി 29,502 റിയാൽ ശമ്പളം കൈപ്പറ്റുന്നു. ഈ മേഖലയിൽ വനിതകളുടെ പ്രതിനിധ്യം പത്ത് ശതമാനത്തിൽ താഴെയാണ്. സ്ത്രീകളിൽ ഭൂരിഭാഗവും (81,223 പേ൪) അടിസ്ഥാന ജോലികൾ ചെയ്യുന്നവരാണ്. ഇവ൪ക്ക് 2,924 റിയാൽ മാത്രമാണ് ശരാശരി ശമ്പളം.
വൈദ്യുതി, വാതക, എയ൪ കണ്ടീഷനിംഗ് മേഖലകളിൽ ശരാശരി 18,365 റിയാൽ ശമ്പളമുണ്ട്. കല, വിനോദരംഗങ്ങളിൽ പ്രവ൪ത്തിക്കുന്നവ൪ക്ക് ശരാശരി 14,010 റിയാൽ ലഭിക്കുമ്പോൾ വിദ്യാഭ്യാസ രംഗത്തുള്ളവ൪ക്ക് ഇത് 13,823 റിയാലാണ്.
ആരോഗ്യ രംഗത്തുള്ളവ൪ക്ക് 14,697 റിയാലും ധനകാര്യ, ഇൻഷുറൻസ് രംഗത്തുള്ളവ൪ക്ക് 16,300 റിയാലും ശരാശരി ശമ്പളം ലഭിക്കുന്നുണ്ടെന്ന് അതോറിറ്റിയുടെ റിപ്പോ൪ട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
