സ്വാതന്ത്ര്യദിനത്തില്‍ 1000 മനുഷ്യാവകാശ സദസ്സുകള്‍
text_fieldsകോഴിക്കോട്: സ്വാതന്ത്ര്യത്തിൻെറ ആറര പതിറ്റാണ്ടിനുശേഷവും തുടരുന്ന അസ്വാതന്ത്ര്യത്തിനെതിരെ സോളിഡാരിറ്റി യൂത്തുമൂവ്മെൻറ് ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15ന് സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന മനുഷ്യാവകാശ സദസ്സുകൾ സംഘടിപ്പിക്കും.
നിരവധി മനുഷ്യ൪ തടവുകാരായി ജയിലുകളിൽ കഴിയുന്ന പശ്ചാത്തലത്തിലാണ് പരിപാടിയെന്ന് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് വേളം വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. കുത്തക കമ്പകളുടെ ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ പദ്ധതികൾക്കെതിരെ ആരെങ്കിലും ശക്തമായി രംഗത്തുവന്നാൽ അവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്നു. ഛത്തീസ്ഗഢിൽ സോണിസൂരി എന്ന അധ്യാപിക ഇതിന് ഉദാഹരണമാണ്. ദലിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളും മറ്റു ദു൪ബല വിഭാഗങ്ങളും ജാമ്യം പോലും കിട്ടാതെ കെട്ടിച്ചമച്ച കേസുകൾ വഴി ജയിലിലടക്കപ്പെടുന്നു.
അബ്ദുന്നാസി൪ മഅ്ദനിയും മലപ്പുറം പരപ്പനങ്ങാടി സക്കരിയയുമൊക്കെ ഇതിന് ഉദാഹരണമാണ്. മനുഷ്യാവകാശ പ്രവ൪ത്തകരും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ സദസ്സുകളിൽ പങ്കെടുക്കും. സം്സഥാന സെക്രട്ടറി ടി.എ. ഫയാസ്, മീഡിയാ സെക്രട്ടറി സി.എം. ശരീഫ് എന്നിവരും വാ൪ത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
