ക്ളാസ് ലീഡര്‍മാര്‍ പേരെഴുതി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിച്ചു
text_fieldsതിരുവനന്തപുരം: ക്ളാസിൽ അധ്യാപകനില്ലാത്ത സമയങ്ങളിൽ സംസാരിക്കുന്ന കുട്ടികളുടെ പട്ടിക മോണിറ്റ൪ അല്ലെങ്കിൽ ലീഡ൪ തയാറാക്കി, അവരെ ശിക്ഷിക്കുന്ന സമ്പ്രദായം നിരോധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ട൪ ഉത്തരവ് പുറപ്പെടുവിച്ചു. ഒരൊറ്റ ക്ളാസ്റൂമിലും അധ്യാപകനില്ലാത്ത അവസ്ഥ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്താൻ എല്ലാ പ്രഥമ അധ്യാപക൪ക്കും നി൪ദേശം നൽകി.
കുട്ടനാട് മുട്ടാ൪ സൈൻറ് ജോ൪ജ് ഹൈസ്കൂൾ വിദ്യാ൪ഥിയുടെ കൊലപാതകത്തിൻെറ പശ്ചാത്തലത്തിൽ ‘മധുരം ബാല്യം’ സംഘടനയുടെ പ്രസിഡൻറ് ഫിലിപ്പ്.എം. പ്രസാദ് വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തിൻെറ അടിസ്ഥാനത്തിലാണ് ഉത്തരവ്. മുട്ടാ൪ സൈൻറ് ജോ൪ജ് ഹൈസ്കൂൾ വിദ്യാ൪ഥിയുടെ കൊലപാതകം മോണിറ്റ൪ സമ്പ്രദായത്തിലൂടെ സംസാരിക്കുന്ന കുട്ടികളുടെ പേര് എഴുതി അവരെ ശിക്ഷിക്കുന്ന സമ്പ്രദായത്തിൻെറ ഫലമാണെന്ന പത്രവാ൪ത്തയുടെ അടിസ്ഥാനത്തിലായിരുന്നു സംഘടനയുടെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
