സത്നംസിങ് മരിച്ചത് ക്രൂരമര്‍ദനമേറ്റ് -ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: പേരൂ൪ക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച ബിഹാ൪ സ്വദേശി സത്നംസിങ്ങിന് ആശുപത്രിയിൽ ക്രൂര മ൪ദനമേറ്റെന്ന് ക്രൈംബ്രാഞ്ച്. തലക്കും കഴുത്തിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ സമ൪പ്പിച്ച റിമാൻറ് റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നു.
മാനസികാരോഗ്യകേന്ദ്രത്തിലെ മ൪ദനത്തെ തുട൪ന്ന് സത്നത്തിൻെറ ശരീരത്തിൽ 77ലധികം മുറിവുകളുണ്ടായി. മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാരനും നാല് പുനരധിവാസ രോഗികളും ചേ൪ന്ന് നടത്തിയ മ൪ദനത്തിനിടെ തലക്ക് ഉൾപ്പെടെ ആഴത്തിൽ ക്ഷതമേറ്റു. കേബിൾ വയ൪ ഉൾപ്പടെ ഉപയോഗിച്ച് നടത്തിയ മ൪ദനത്തിനിടെയാണ് തല ചുവരിൽ ഇടിച്ച് ക്ഷതമേറ്റത്. സത്നംസിങ്ങ് സെല്ലിലെ സഹരോഗിയുമായി ബലപ്രയോഗം നടത്തിയതിനെ തുട൪ന്നായിരുന്നു പ്രതികളുടെ മ൪ദനം. മ൪ദനത്തിൻെറ ആഘാതത്തെ തുട൪ന്നാണ് രാത്രി ഏഴരയോടെ മരിച്ചത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മറ്റു ഗൂഢാലോചന നടന്നില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അന്യായമായി തടഞ്ഞുവെക്കൽ, സംഘം ചേ൪ന്ന് ആക്രമിക്കൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയത്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നാല് പുനരധിവാസ രോഗികളെ അറസ്റ്റ്ചെയ്യാൻ കോടതിയുടെ അനുമതി തേടി ക്രൈംബ്രാഞ്ച് റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്ന് സൂചനയുണ്ട്. രോഗം മാറിയിട്ടും ഏറ്റെടുക്കാൻ ബന്ധുക്കൾ ആരും എത്താത്തതിനെതുട൪ന്ന് ആശുപത്രിയിലെ പാചകം ഉൾപ്പെടെനടത്തുന്നവരാണ് ഇവ൪.
കോടതിയിൽ ക്രൈംബ്രാഞ്ച് സമ൪പ്പിച്ച രേഖകൾ ഫയലിൽ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിലെ വിവിധ രജിസ്റ്ററുകൾ ഉൾപ്പടെയുളള സുപ്രധാന രേഖകൾ നടപടിക്രമങ്ങൾ പാലിക്കാതെ കോടതിയിൽ സമ൪പ്പിച്ചതിനാലാണ് തിരികെ നൽകിയത്. രേഖകൾ 15ാം നമ്പ൪ ഫോറത്തിൽ ഹാജരാക്കണമെന്നിരിക്കെ തൊണ്ടിവകകൾ കോടതിയിൽ ഹാജരാക്കുന്നതിനുള്ള 151-എ ഫോറങ്ങളിലാണ് ഹാജരാക്കിയത്. ശരിയായ ഫോറത്തിൽ ഉൾപ്പെടുത്തി രേഖകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നി൪ദേശം നൽകി.
സംഭവം അന്വേഷിച്ച ആരോഗ്യവകുപ്പ് വിജിലൻസ് മേധാവി ഡോ. രമണി റിപ്പോ൪ട്ട് ആരോഗ്യ ഡയറക്ട൪ ഡോ. പി.കെ. ജമീലക്ക് സമ൪പ്പിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായാണ് റിപ്പോ൪ട്ടിലുള്ളതെന്ന് അറിയുന്നു. എന്നാൽ ആശുപത്രി സൂപ്രണ്ടിനെയും ജില്ലാ മെഡിക്കൽ ഓഫിസറെയും പ്രതിയാക്കാൻ ബോധപൂ൪വമായ ശ്രമമുണ്ടാകുന്നുവെന്നും ആക്ഷേപമുണ്ട്. പേരൂ൪ക്കട മാനസികാരോഗ്യ കേന്ദ്രം, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാരുടെ മൊഴിയെടുത്തശേഷമാണ് ഡോ. രമണി റിപ്പോ൪ട്ട് തയാറാക്കിയത്. നേരത്തെ സംഭവത്തെക്കുറിച്ച് ഡി.എം.ഒ, എ.ഡി.എം, ആശുപത്രി സൂപ്രണ്ട് എന്നിവ൪ വെവ്വേറെ റിപ്പോ൪ട്ടുകൾ തയാറാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
