സി.പി.എം പ്രവര്‍ത്തകരെ വേട്ടയാടല്‍: പിണറായിയുടെ പരാതി അന്വേഷിക്കും -തിരുവഞ്ചൂര്‍
text_fieldsകൊല്ലം: കണ്ണൂരിൽ സമാധാനയോഗത്തിനുശേഷവും സി.പി.എം പ്രവ൪ത്തകരെ വേട്ടയാടാൻ ശ്രമിക്കുന്നെന്ന പിണറായി വിജയൻെറ പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. റേഞ്ച് ഐ.ജി. അന്വേഷണമേൽനോട്ടം വഹിക്കും. തിരുവനന്തപുരത്ത് റിമാൻഡ് പ്രതി ആശുപത്രിയിൽ മരിച്ച സംഭവത്തിൽ വിശദ റിപ്പോ൪ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൻെറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. കൊല്ലം എ.ആ൪.ക്യാമ്പിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂരിൽ സമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് താൻ നേരിട്ട് ച൪ച്ച നടത്തി തുട൪ പ്രവ൪ത്തനങ്ങൾക്ക് കലക്ട൪, എസ്.പി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മഴ തീ൪ന്നാലും മരം പെയ്യുന്ന പോലെ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാവാം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ തെളിവുകൾ ശേഖരിച്ച് സാവകാശമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ൪ക്കാറും പൊലീസും മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിക്കുന്നത്. അറസ്റ്റിലായ ഒരു പ്രതിക്ക് വേണ്ടിവന്ന ഹൃദയശസ്ത്രക്രിയയുടെ ചെലവ് സ൪ക്കാറാണ് വഹിച്ചത്.
തടവുകാ൪ക്ക് ചികിത്സ നൽകുന്നതിന് ആശുപത്രികളടക്കമുള്ള സംവിധാനങ്ങളുണ്ട്. ചികിത്സ കിട്ടുന്നില്ലെന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ പരിഹരിക്കാൻ ഇടപെടും. കൊല്ലം ജില്ലാജയിലിൽനിന്ന് രോഗബാധിതനായാണ് ശാസ്താംകോട്ട സ്വദേശി അജികുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് മനസ്സിലാക്കാനായത്. ജയിൽ വകുപ്പിൽനിന്നും മെഡിക്കൽ കോളജിൽനിന്നും വിശദാംശങ്ങൾ ശേഖരിക്കാൻ നി൪ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
