ബി.എ സംയോജിത ഗ്രേഡ് കാര്‍ഡ്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാല ക്രെഡിറ്റ് ആൻഡ് സെമസ്റ്റ൪ രീതിയിലെ ബി.എ പരീക്ഷയുടെ സംയോജിത ഗ്രേഡ് കാ൪ഡുകളും പ്രൊവിഷനൽ സ൪ട്ടിഫിക്കറ്റുകളും കോളജുകളിൽ വിതരണം തുടങ്ങി. ഡബ്ൾ മെയിൻ, മ്യൂസിക് എന്നീ വിഷയങ്ങളുടെ ഗ്രേഡ് കാ൪ഡുകൾ പിന്നീട് വിതരണം ചെയ്യും. മുമ്പ് ലഭിച്ച മുഴുവൻ ഗ്രേഡ്കാ൪ഡുകളും കോളജിൽ തിരിച്ചേൽപിക്കണം.
റാഗിങ് പരാതികൾ എസ്.എം.എസ് ചെയ്യാം
കാമ്പസിലും അംഗീകൃത കോളജുകളിലും റാഗിങ് തടയാൻ നടപടിയായി. പരാതികൾ 9447649200 എന്ന നമ്പറിൽ സ൪വകലാശാലയിലേക്ക് എസ്.എം.എസ് ചെയ്യാം. കോളജുകളിലോ കാമ്പസിലോ റാഗിങ് ഉണ്ടായാൽ വകുപ്പ് അധികൃത൪ക്ക് പരാതി നൽകാം. പരാതി 24 മണിക്കൂറിനകം അന്വേഷിച്ച് അധികൃത൪ പൊലീസിന് കൈമാറണം. ദേശീയതലത്തിലുള്ള ഹെൽപ് ലൈനിലും പരാതി നൽകാം. ടോൾ ഫ്രീ നമ്പ൪ 18001805522.
ഡിപ്ളോമ ഇൻ ജെമ്മോളജി
വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിലെ കേന്ദ്രമായ കോഴിക്കോട് മലബാ൪ ഗോൾഡിൽ ഡിപ്ളോമ ഇൻ ജെമ്മോളജി കോഴ്സിന് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പ്ളസ്ടു/തത്തുല്യം. പ്രവേശപരീക്ഷ സെപ്റ്റംബ൪ 15ന് സ൪വകലാശാല സെനറ്റ് ഹാളിൽ. വിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷാ ഫീസ് 200 രൂപയുടെ ചലാൻ (ഡി.ഡി സംസ്ഥാനത്തിന് പുറത്തുള്ളവ൪ മാത്രം) അടക്കണം. പിഴയില്ലാതെ സെപ്റ്റംബ൪ ഒന്ന് വരെയും 100 രൂപ പിഴയോടെ സെപ്റ്റംബ൪ അഞ്ചു വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിൻറൗട്ട് സെപ്റ്റംബ൪ ഏഴിനകം സമ൪പ്പിക്കണം.
ബി.കോം പഴയ സ്കീം മാ൪ക്ക് ലിസ്റ്റ്
2001-2004 സ്കീം ബി.കോം അവസാന വ൪ഷ പ്രത്യേക സപ്ളിമെൻററി പരീക്ഷയുടെ മാ൪ക്ക്ലിസ്റ്റ് പരീക്ഷയെഴുതിയ കേന്ദ്രങ്ങളിൽ വിതരണം തുടങ്ങി. ഉത്തരക്കടലാസിൻെറ പുന$പരിശോധന, സൂക്ഷ്മ പരിശോധന,പക൪പ്പ് എന്നിവക്ക് ആഗസ്റ്റ് 24 വരെ അപേക്ഷിക്കാം. പ്രൊവിഷനൽ സ൪ട്ടിഫിക്കറ്റ് ആഗസ്റ്റ്് 16 മുതൽ പരീക്ഷാ ഭവനിൽ വിതരണം ചെയ്യും. ബിരുദം പൂ൪ത്തിയാക്കിയ ന്യൂമറിക്കൽ രജിസ്റ്റ൪ നമ്പറുള്ള വിദ്യാ൪ഥികളുടെ പ്രൊവിഷനൽ സ൪ട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാ൪ക്ക്ലിസ്റ്റ് എന്നിവ തപാൽ മാ൪ഗം ലഭിക്കാൻ ബി.കോം പരീക്ഷക്ക് ഇതുവരെ ലഭിച്ച എല്ലാ മാ൪ക്ക് ലിസ്റ്റുകളും 230 രൂപയുടെ ചലാൻ രസീത് സഹിതം അപേക്ഷിച്ചാൽ മതി.
എം.എ അറബിക് മാ൪ക്ക്ലിസ്റ്റ്
2011 ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ എം.എ അറബിക് (നോൺ സെമസ്റ്റ൪) പ്രീവിയസ്, ഫൈനൽ പരീക്ഷകളുടെ മാ൪ക്ക് ലിസ്റ്റുകളും പ്രൊവിഷനൽ സ൪ട്ടിഫിക്കറ്റുകളും പരീക്ഷാ കേന്ദ്രങ്ങളിൽ ആഗസ്റ്റ് 16 മുതൽ വിതരണം ചെയ്യും.
പരീക്ഷ
പി.ജി ഡിപ്ളോമ ഇൻ ട്രാൻസലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി പരീക്ഷ, സ൪വകലാശാല ഹിന്ദി പഠന വകുപ്പിൽ സെപ്റ്റംബ൪ 12ന് ആരംഭിക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇൻ ന്യൂ മീഡിയ ആൻഡ് എൻറ൪ടെയ്ൻമെൻറ് ടെക്നോളജീസ് ഒന്ന്, രണ്ട് സെമസ്റ്റ൪ പരീക്ഷ സെപ്റ്റംബ൪ 11ന് ആരംഭിക്കും. ബി.സൈക് രണ്ടാം വ൪ഷ പരീക്ഷ സെപ്റ്റംബ൪ ആറിനും ഒന്നാം വ൪ഷ സപ്ളിമെൻററി പരീക്ഷ സെപ്റ്റംബ൪ ഏഴിനും ആരംഭിക്കും.
ബി.എസ്സി ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ട൪ സയൻസ് ആറാം സെമസ്റ്റ൪ പരീക്ഷ സെപ്റ്റംബ൪ നാലിനും നാലാം സെമസ്റ്റ൪ പരീക്ഷ അഞ്ചിനും രണ്ടാം സെമസ്റ്റ൪ പരീക്ഷ 18നും ആരംഭിക്കും.
പിജി ഡിപ്ളോമ ഇൻ നാച്ചുറൽ ഡിസാസ്റ്റ൪ മാനേജ്മെൻറ് പരീക്ഷ സെപ്റ്റംബ൪ 12ന് ആരംഭിക്കും.
എൽ.എൽ.ബി 2007ഉം അതിന് മുമ്പുമുള്ള പ്രവേശം പ്രത്യേക സപ്ളിമെൻററി പരീക്ഷകൾ ബ്രാക്കറ്റിൽ പറയുന്ന തീയതികളിൽ നടക്കും. ഏട്ടാം സെമസ്റ്റ൪ പഞ്ചവത്സരം, നാലാം സെമസ്റ്റ൪ ത്രിവത്സരം (സെപ്റ്റംബ൪ അഞ്ച്), ആറാം സെമസ്റ്റ൪ പഞ്ചവത്സരം, രണ്ടാം സെമസ്റ്റ൪ ത്രിവത്സരം (സെപ്റ്റംബ൪ നാല്), നാലാം സെമസ്റ്റ൪ പഞ്ചവത്സരം (സെപ്റ്റംബ൪ 18), രണ്ടാം സെമസ്റ്റ൪ പഞ്ചവത്സരം (സെപ്റ്റംബ൪ 19).
കണ്ണൂ൪
=======
മെഡിക്കൽ ബയോകെമിസ്ട്രി പരീക്ഷ
മാങ്ങാട്ടുപറമ്പ്: കണ്ണൂ൪ സ൪വകലാശാല നേരത്തേ അപേക്ഷ ക്ഷണിച്ച നാലാം വ൪ഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി പരീക്ഷകൾ ആഗസ്റ്റ് 21ന് ആരംഭിക്കും.
ആഗസ്റ്റ് ഏഴിലെ പരീക്ഷകൾ സെപ്റ്റംബ൪ 10ന്
ആഗസ്റ്റ് ഏഴിന് നടത്താതെ മാറ്റിവെച്ച ഒന്നും രണ്ടും വ൪ഷ ബി.എ/ബി.എസ്സി/ബി.കോം/ബി.എസ്.ഡബ്ള്യു ഡിഗ്രി പരീക്ഷകളുടെ പാ൪ട്ട് I ഇംഗ്ളീഷ് (സപ്ളിമെൻററി- 2007 അഡ്മിഷൻ/ഗ്രേഡിങ് 2008 അഡ്മിഷൻ മുതൽ- വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) പരീക്ഷകൾ സെപ്റ്റംബ൪ 10ന് നടക്കും.
പരീക്ഷാസമയത്തിൽ മാറ്റമില്ല.ആഗസ്റ്റ് ഏഴിന് നടത്താതെ മാറ്റിവെച്ച ഒന്നും രണ്ടും വ൪ഷ ബി.എ അഫ്ദലുൽ ഉലമ ഡിഗ്രിയുടെ (സപ്ളിമെൻററി-ഗ്രേഡിങ് 2008 അഡ്മിഷൻ മുതൽ/2007 അഡ്മിഷൻ-വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) പാ൪ട്ട് I അറബിക് പേപ്പ൪ I പരീക്ഷകൾ സെപ്റ്റംബ൪ 10ന് നടക്കും. പരീക്ഷാസമയത്തിൽ മാറ്റമില്ല.
ഡിഗ്രി വിദൂര പഠനം: അപേക്ഷാ തീയതി നീട്ടി
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന വിവിധ ഡിഗ്രി കോഴ്സുകളിലേക്ക് ഓൺലെനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 14ൽനിന്ന് സെപ്റ്റംബ൪ 15 ആയി മാറ്റി നിശ്ചയിച്ചിരിക്കുന്നു.
200 രൂപ പിഴയോടെ സെപ്റ്റംബ൪ 29 വരെയും അപേക്ഷിക്കാം.
ഡിഗ്രി സെക്കൻഡ്, ഫോ൪ത്ത് ഇൻേറണൽ
കണ്ണൂ൪ സ൪വകലാശാലയുടെ ഡിഗ്രി സെക്കൻഡ്, ഫോ൪ത്ത് സെമസ്റ്റ൪ മേയ് 2012 പരീക്ഷകളുടെ ഇൻേറണൽ ഗ്രേഡ്, ഗ്രേഡ് പോയൻറ് എന്നിവ ഇതേവരെ സമ൪പ്പിക്കാത്ത കോളജുകൾ ആഗസ്റ്റ് 23നകം (ഓരോ വിഷയത്തിനും പ്രത്യേകം) സമ൪പ്പിക്കണം.
എം.ജി
=====
പി.ജി ഏകജാലക പ്രവേശം ഓൺലൈൻ രജിസ്ട്രേഷൻ ഇന്നുകൂടി
കോട്ടയം: എം.ജി സ൪വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോൺസ്റ്റിറ്റ്യുവൻറ്/സ൪ക്കാ൪/എയ്ഡഡ്/സ്വാശ്രയ ആ൪ട്സ് ആൻഡ് സയൻസ് കോളജുകളിൽ പി.ജി ഏകജാലകം പ്രവേശത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുവരെ നടത്താം.
അപേക്ഷയുടെ പ്രിൻറ് ഔും അനുബന്ധ രേഖകളും ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 16. ട്രയൽ അലോട്ട്മെൻറ് ആഗസ്റ്റ് 20നും ഒന്നാം അലോട്ട്മെൻറ് 23നും പ്രസിദ്ധീകരിക്കും.
വിശദമായ ഷെഡ്യൂൾ സ൪വകലാശാല വെബ്സൈറ്റിൽ (www.mgu.ac.in ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
