കൊളത്തൂ൪: ഗുരുവായൂ൪ ദേവസ്വത്തിൻെറ പശു പരിപാലന കേന്ദ്രമായ വെങ്ങാട് ഗോകുലത്തിൽ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ഒച്ചുവേഗം. സ൪ക്കാ൪ നിയോഗിച്ച അഭിഭാഷക കമീഷൻെറ ശിപാ൪ശ പ്രകാരമാണ് നവീകരണത്തിന് വഴിയൊരുങ്ങിയത്. ആധുനിക രീതിയിലെ ഗോശാലയും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനാണ് തീരുമാനിച്ചത്.
ഇതു പ്രകാരം കേന്ദ്ര പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പ്ളാൻ ഗോകുലം ഉന്നതാധികാര സമിതി യോഗത്തിൽ വെച്ചിരുന്നു. പ്ളാനിൽ മാറ്റം വരുത്താൻ സംസ്ഥാന വെറ്ററിനറി ഡയറക്ടറെ ചുമതലപ്പെടുത്തിയാണ് കഴിഞ്ഞ യോഗം പിരിഞ്ഞത്. ചെവ്വാഴ്ച ഗോകുലത്തിൽ വീണ്ടും ഉന്നതതല യോഗം നടക്കും. എന്നാൽ, നി൪മാണ പ്രവ൪ത്തനങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
തീറ്റപ്പുൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് തുടങ്ങിയ പ്രവ൪ത്തനങ്ങളും പാതി വഴിയിലാണ്. 100 ഏക്ക൪ വരുന്ന ഭൂമിയിൽ പകുതിയിലധികവും കാടുമൂടിക്കിടക്കുകയാണ്. 12.5 ഏക്കറിൽ കൂടി പുൽകൃഷി വ്യാപിപ്പിക്കാനാണ് ആദ്യഘട്ടത്തിൽ പദ്ധതിയിട്ടത്. ഇതിനായി ആനക്കയം കാ൪ഷിക ഗവേഷണകേന്ദ്രത്തിലെ ഹൈടെക് കാ൪ഷിക ക൪മസേന 10 ദിവസത്തോളം കാടുവെട്ടി. എന്നാൽ, ഇവിടെ തീറ്റപ്പുൽ കൃഷിക്ക് നിലമൊരുക്കൽ ഇതുവരെ തുടങ്ങിയിട്ടില്ല. ആയിരത്തോളം പശുക്കളെ അടിയന്തരമായി ഇനം തിരിച്ച് വ്യത്യസ്ത തൊഴുത്തുകളിൽ പാ൪പ്പിക്കാൻ ശിപാ൪ശ ചെയ്തിരുന്നു. തൊഴുത്തുകളൂടെ അപര്യാപ്തത മൂലം ഇത് നടന്നില്ല.
ഇരുനൂറോളം പശുക്കൾക്ക് ഇപ്പോഴും തൊഴുത്തില്ല. വെയിലും മഴയുമേറ്റാണ് അവ ഗോകുലത്തിൽ അലഞ്ഞു തിരിയുന്നത്. ചൊവ്വാഴ്ച ചേരുന്ന ഉന്നത തല യോഗത്തിൽ ഇതുവരെ കൈക്കൊണ്ട നടപടികൾ ച൪ച്ച ചെയ്യും. വിദഗ്ധ സമിതി ചെയ൪മാൻ കൂടിയായ കലക്ട൪ എം.സി. മോഹൻദാസിൻെറ അധ്യക്ഷതയിലാണ് യോഗം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2012 2:39 PM GMT Updated On
date_range 2012-08-13T20:09:06+05:30വെങ്ങാട് ഗോകുലത്തില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഒച്ചുവേഗം
text_fieldsNext Story