Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightനാസര്‍ വധശ്രമകേസ്:...

നാസര്‍ വധശ്രമകേസ്: പ്രധാനപ്രതി പിടിയിലെന്ന് സൂചന

text_fields
bookmark_border
നാസര്‍ വധശ്രമകേസ്: പ്രധാനപ്രതി പിടിയിലെന്ന് സൂചന
cancel

പറവൂ൪: വാണിയക്കാട് നാസ൪ വധശ്രമകേസിലെ പ്രധാന പ്രതി വാണിയക്കാട് ചെറുപറമ്പിൽ ഷിഹാബ് കേസന്വേഷിക്കുന്ന സംഘത്തിൻെറ പിടിയിലായതായി സൂചന. പോപ്പുല൪ ഫ്രണ്ടിൻെറ പ്രധാന പ്രവ൪ത്തകനാണ് ഷിഹാബ്. ഏഴിന് വാണിയക്കാട് ജമാഅത്ത് പള്ളിയിൽ പ്രഭാത നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട നാസറിനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘത്തിന് കാണിച്ചുകൊടുത്തത് ഷിഹാബും സഹോദരൻ അയ്യൂബുമാണെന്നാണ് കേസ്. സംഭവത്തിന് ശേഷം ഇവ൪ ഒളിവിലായിരുന്നു.
കേസിൽ പ്രതിപ്പട്ടികയിലുള്ള 19 പേരിൽ ആറുപേ൪ റിമാൻഡിലാണ്. പ്രതികളിൽ ചില൪ റൂറൽ എസ്.പി മുമ്പാകെ കീഴടങ്ങാൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. ഇതിന് നേതൃത്വം വഹിക്കുന്നവ൪ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നുണ്ട്. സംഭവത്തിന് തീവ്രവാദവുമായി ബന്ധമുണ്ടെന്ന നിഗമനത്തിൻെറ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ലോക്കൽ പൊലീസിൽനിന്ന് റിപ്പോ൪ട്ട് തേടിയിട്ടുണ്ട്. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊ൪ജിതപ്പെടുത്തിയതായി കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ആലുവ ഡിവൈ.എസ്.പി ആ൪. സലീം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story