നെല്‍വയല്‍ നികത്തല്‍: അപേക്ഷ കെട്ടിക്കിടക്കുന്നു
text_fieldsമാനന്തവാടി: 2008ലെ നെൽവയൽ തണ്ണീ൪തട സംരക്ഷണ നിയമപ്രകാരം വയൽ നികത്തലിന് അനുമതി തേടി സമ൪പ്പിച്ച നൂറുകണക്കിന് ഫയലുകൾ കൃഷി ഓഫിസുകളിൽ കെട്ടിക്കിടക്കുന്നു. ഇതുമൂലം ഭവന രഹിതരായവ൪ വീടുവെക്കാൻ കഴിയാതെ വലയുന്നു. 10 സെൻറിൽ താഴെയുള്ള സ്ഥലത്ത് മണ്ണിടുന്നതിനാണ് അനുമതി നൽകുക. നിയമപ്രകാരം കൃഷി ഓഫിസുകളിലേക്കാണ് അപേക്ഷ നൽകേണ്ടത്. തുട൪ന്ന് അപേക്ഷകൾ വില്ലേജ് ഓഫിസുകളിലേക്ക് അയക്കും. പഞ്ചായത്ത് പ്രസിഡൻറ് അതാത് പരിധിയിലെ വില്ലേജ,് കൃഷി ഓഫിസ൪മാ൪, മൂന്ന് ക൪ഷക പ്രതിനിധികൾ എന്നിവ൪ സ്ഥലം സന്ദ൪ശിക്കുകയും വാണിജ്യ ആവശ്യത്തിനല്ലെന്നും ജലസ്രോതസ്സുകൾക്ക് തടസ്സമുണ്ടാകില്ലെന്നും ബോധ്യപ്പെട്ടാൽ മണ്ണിടാൻ റവന്യൂ ഡിവിഷനൽ ഓഫിസ൪ക്ക് ശിപാ൪ശ നൽകും. ഇതിൻെറ അടിസ്ഥാനത്തിലാണ് അനുമതി നൽകുന്നത്. എന്നാൽ, മാസങ്ങളായി പ്രാദേശിക സ്ഥല പരിശോധന സമിതികൾ കൂടുകയോ സ്ഥല സന്ദ൪ശനം നടത്തുകയോ ചെയ്തിട്ടില്ല. ഇതുകൊണ്ടുതന്നെ നൂറുകണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. വിവിധ ഭവന പദ്ധതികളിലൂടെ വീട് അനുവദിക്കപ്പെട്ടവരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. അനുമതി ലഭിക്കാത്തതുമൂലം പാസായ വീടുകൾ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്. അതേസമയം, വൻകിട ഭൂമാഫിയകൾ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി തുണ്ടമാക്കി മാറ്റി ഭരണ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് മണ്ണിടാനുള്ള അനുമതി നേടിയെടുക്കുന്നതായി ആരോപണമുണ്ട്. ഇത്തരം സംഭവങ്ങളിൽ പരാതികൾ വ്യാപകമായതിനെ തുട൪ന്നാണ് ഉദ്യോഗസ്ഥ൪ അനുമതി നൽകാതിരിക്കുന്നതെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
