മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻെറ ആഭിമുഖ്യത്തിൽ വിപുലമായ ഭാരത സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു .ബുധനാഴ്ച രാവിലെ ഏഴു മണിക്ക് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സമാജത്തിൽ അംബാസിഡ൪ മോഹൻകുമാ൪ ദേശീയ പതാക ഉയ൪ത്തും. ബുധനാഴ്ച വൈകീട്ട് 7.30 മുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടക്കും .സമാജം നാദ ബ്രഹ്മത്തിൻെറ ആഭിമുഖ്യത്തിൽ ദേശ ഭക്തി ഗാന സുധ നടക്കും. സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ 75ഓളം കലാകാരൻമാ൪ പങ്കെടുക്കുന്ന ഡോക്യു ഡ്രാമ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ മുഖ്യ ആക൪ഷകമായിരിക്കും. സ്വാതന്ത്ര്യ സമര ഏടുകളും ചരിത്രവും കോ൪ത്തിണക്കിയ ‘മാ തുജെ പ്രണാം’ എന്ന ഡോക്യു ഡ്രാമ സംവിധാനം ചെയ്യുന്നത് പ്രശസ്ത നാടക പ്രവ൪ത്തകനും കേരള സംഗീത നാടക അക്കാദമി അവാ൪ഡ് ജേതാവുമായ മനോജ് നാരായണനാണ്. സ്വാതന്ത്ര്യ സമരത്തിലെ വീര നായകരുടെ ചരിത്രവും ഉജ്വല സംഭവ വികാസങ്ങളും കോ൪ത്തിണക്കി ചിട്ടപ്പെടുത്തിയ പുതുമയാ൪ന്ന പരിപാടിയാണ് ‘മാ തുജെ പ്രണാം’. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വിജയിപ്പിക്കാൻ എല്ലാ ദേശ സ്നേഹികളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി ആഷ് ലി ജോ൪ജ് എന്നിവ൪ അഭ്യ൪ഥിച്ചു. വിശദ വിവരങ്ങൾക്ക് എൻറ൪ടൈൻമെൻറ് സെക്രട്ടറി മനോഹരൻ പാവറട്ടിയുമായി ബന്ധപ്പെടണം (39848091).
ഇന്ത്യൻ സ്കൂളിൽ
മനാമ: ഇസാ ടൗൺ കാമ്പസിൽ രാവിലെ ഒമ്പതിന് പതാക ഉയ൪ത്തുന്നതോടെ ഇന്ത്യൻ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമാകും. വിദ്യാ൪ഥികളുടെ വിവിധ കലാ പരിപാടികളുമുണ്ടാകും. വിദ്യാ൪ഥികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് സ്കൂൾ അധികൃത൪ അറിയിച്ചു.
കെ.സി.എ സ്വാതന്ത്യദിനാഘോഷവും
ഓണാഘോഷവും
മനാമ: കെ.സി.എയുടെ ആഭിമുഖ്യത്തിൽ സഖയ്യയിലെ ആസ്ഥാനത്ത് 15,16 തീയതികളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കും. 15ന് രാവിലെ 6.45ന് ദേശീയ പതാ ഉയ൪ത്തും. 16ന് വൈകീട്ട് 8.30ന് ദേശീയ ഗാനാലാപനങ്ങൾ, സ്കിറ്റ് തുടങ്ങിയ ആഘോഷ പരിപാടികൾ നടക്കും. ഈമാസം 20ന് സ്വമ്മിങ് പൂൾ പരിപാടിയും സെപ്റ്റംബ൪ ഏഴിന് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഓണാഘോഷ പരിപാടികളും നടക്കും. വൈകീട്ട് ഏഴിന് തുടങ്ങുന്ന ആഘോഷങ്ങളോടനുബന്ധിച്ച് സാംസ്കാരിക പരിപാടികളും ഓണ സദ്യയും നടക്കുമെന്ന് ജനറൽ സെക്രട്ടറി റോയ് സി. ആൻറണി അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2012 11:56 AM GMT Updated On
date_range 2012-08-13T17:26:28+05:30കേരളീയ സാമജത്തില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsNext Story