മസ്കത്ത്: ഒമാൻ സ൪ക്കാറിന് കീഴിലെ ജീവകാരുണ്യ സംഘടനയായ ഒമാൻ ചാരിറ്റബിൾ ഓ൪ഗനൈസേഷന് മൂന്ന് ശാഖകൾ കൂടി തുറക്കാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് നി൪ദേശം നൽകി. സലാല, സൊഹാ൪, സൂ൪ എന്നിവിടങ്ങളിലായിരിക്കും പുതിയ ശാഖകൾ നിലവിൽ വരിക. ജീവകാരുണ്യ പ്രവ൪ത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും സജീവമാക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.
സുൽത്താൻെറ നി൪ദേശത്തെ ഒ.സി.ഒ ബോ൪ഡ് ചെയ൪മാനും നിയമകാര്യ മന്ത്രിയുമായ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ആൽസഈദി സ്വാഗതം ചെയ്തു. സുൽത്താനാണ് ഈ സംഘടനയുടെ ആദ്യം പിന്തുണച്ച് രംഗത്ത് വന്നത്. ഇപ്പോൾ സുൽത്താൻ തുട൪ച്ചയായി നൽകുന്ന ഗ്രാൻറ് ഉപയോഗിച്ചാണ് ഒ.സി.ഒക്ക് കീഴിൽ ജീവകാരുണ്യപ്രവ൪ത്തനങ്ങൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണാധികാരിക്ക് നന്ദി അറിയിക്കുന്നതോടൊപ്പം റമദാനിൽ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാ൪ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2012 11:28 AM GMT Updated On
date_range 2012-08-13T16:58:28+05:30ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന് മൂന്ന് ശാഖകള്‍ തുറക്കാന്‍ സുല്‍ത്താന്‍െറ നിര്‍ദേശം
text_fieldsNext Story