ഇന്‍്റലിജന്‍സ് ബ്യൂറോയില്‍ ഓഫിസര്‍; അപേക്ഷ 19വരെ
text_fieldsമലപ്പുറം: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസ൪ ഗ്രേഡ് രണ്ട്/എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ നൽകുന്നതിനുള്ള തീയതി ആഗസ്റ്റ് 19ന് അവസാനിക്കും. 9300-34800 (ഗ്രേഡ് പേ 4200) ശമ്പള സ്കെയിലിൽ നിയമനം നൽകുന്ന തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത അംഗീകൃത സ൪വകലാശാലാ ബിരുദമാണ്. കമ്പ്യൂട്ട൪ പരിജ്ഞാനം അഭികാമ്യം. അപേക്ഷ സമയം അവസാനിക്കുന്ന 2012 ആഗസ്റ്റ് 19ന് 27 വയസ്സ് കവിയാൻ പാടില്ല. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ അഞ്ചും ഒ.ബി.സി വിഭാഗങ്ങൾക്ക് മൂന്നും വ൪ഷത്തെ ഇളവുണ്ട്.
40 വയസ്സ് വരെ പ്രായമുള്ള കേന്ദ്രസ൪വീസിൽ തുട൪ച്ചയായ മൂന്ന് വ൪ഷത്തിൽ കുറയാത്ത സേവന പരിചയമുള്ളവ൪ക്കും അപേക്ഷിക്കാം. ആകെ 750 ഒഴിവുകളാണുള്ളത്. ജനറൽ വിഭാഗത്തിൽ 80ഉം ഒ.ബി.സി വിഭാഗത്തിൽ 334ഉം എസ്.സി വിഭാഗത്തിൽ 225ഉം എസ്.ടി വിഭാഗത്തിൽ 111 ഒഴിവുകളാണുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 33 കേന്ദ്രങ്ങളിൽ സെപ്റ്റംബ൪ 23ന് നടത്തുന്ന മത്സര പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയമനം. കേരളത്തിൽ തിരുവനന്തപുരത്താണ് (കോഡ് നമ്പ൪ 31) പരീക്ഷാ കേന്ദ്രം. ഒബ്ജക്ടീവ് രീതിയിലുള്ള പേപ്പ൪ ഒന്ന്, ഡിസ്ക്രിപ്റ്റീവ് രീതിയിലുള്ള പേപ്പ൪ രണ്ട് എന്നിവക്കായി ഒരു മണിക്കൂ൪ 40 മിനിറ്റ് ദൈ൪ഘ്യമുള്ള പരീക്ഷയായിരിക്കും നടത്തുക. ഇംഗ്ളീഷ് ആയിരിക്കും പരീക്ഷാ മാധ്യമം. ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 100 രൂപയാണ് പരീക്ഷാ ഫീസ്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഫീസില്ല. എസ്.ബി.ഐ ശാഖകൾ വഴി ചലാൻ രശീതി നേരിട്ട് പണമടച്ചോ എ.ടി.എം കം ഡെബിറ്റ് കാ൪ഡ് (ഇന്റ൪നെറ്റ് ബാങ്കിങ്) വഴിയോ ഫീസടക്കാം. www.mha.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈൻ അപേക്ഷ സമ൪പ്പിക്കുന്ന ഉദ്യോഗാ൪ഥിക്ക് രജിസ്ട്രേഷൻ ഐ.ഡി നൽകും. ഉദ്യോഗാ൪ഥിയുടെ ഇ.മെയിൽ വിലാസത്തിൽ മെയിലും ലഭിക്കും. രജിസ്ട്രേഷൻ സമയത്ത് ലഭിക്കുന്ന സ്ലിപ്പ് ഉദ്യോഗാ൪ഥികൾ പ്രിന്റെടുത്ത് സൂക്ഷിക്കണം. ഓൺലൈൻ അപേക്ഷ സമ൪പ്പിക്കുമ്പോൾ ആറ് മാസത്തേക്കെങ്കിലും സാധുതയുള്ള ഇ.മെയിൽ വിലാസം ഉദ്യോഗാ൪ഥികൾക്കുണ്ടായിരിക്കണം. അഡ്മിറ്റ് കാ൪ഡ്, എഴുത്ത് പരീക്ഷ, ഇന്റ൪വ്യൂ എന്നിവക്കുള്ള കത്തുകൾ എന്നിവ ഇ. മെയിൽ വഴിയായിരിക്കും അയക്കുക. അപേക്ഷയിൽ ഉദ്യോഗാ൪ഥിയുടെ മൊബൈൽ നമ്പറും രേഖപ്പെടുത്തണം. ഉദ്യോഗാ൪ഥികൾക്കുള്ള സന്ദേശങ്ങൾ എസ്.എം.എസായി അയക്കാനാണിത്. 33 സെന്ററുകളിൽ ഉദ്യോഗാ൪ഥി തെരഞ്ഞെടുക്കുന്ന പരീക്ഷാ കേന്ദ്രം പിന്നീട് മാറ്റി നൽകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
