സൂപ്പര്‍ ഹെവിവെയ്റ്റില്‍ തയ്മസോവിന് ഹാട്രിക്
text_fieldsലണ്ടൻ: ഒളിമ്പിക് ഗോദയിൽ ഉസ്ബക് താരത്തിൻെറ തേരോട്ടം തുടരുന്നു. 120 കിലോഗ്രാം ഫ്രീസ്റ്റൈയിൽ വിഭാഗത്തിൽ ഉസ്ബകിസ്താൻ ഗുസ്തി താരം അ൪തു൪ തയ്മസോവിന് ഹാട്രിക് ഒളിമ്പിക് സ്വ൪ണം. ജോ൪ജിയൻ താരം ദാവിത് മൊട്സ്മാനഷവിലിയെ തോൽപിച്ചാണ് സൂപ്പ൪ ഹെവിവെയ്റ്റ് വിഭാഗത്തിലെ തൻെറ മൂന്നാം സ്വ൪ണം സ്വന്തമാക്കിയത്.
ജോ൪ജിയൻ താരത്തെ 3-0ത്തിന് തോൽപിച്ചാണ് ഹാട്രിക് ജയംസ്വന്തമാക്കിയത്.120 കിലോഗ്രാമിൽ വെങ്കലം ഇറാൻതാരം കൊമേലി ഖാസിമിക്കും റഷ്യയുടെ ബിൽയാൽ മാക്കോവിനുമാണ്. ജ൪മൻ താരം നിക് മതുഹിനെയും ഇറാൻ താരം കൊമേലി ഖാസിമിയെയും തോൽപിച്ചാണ് അ൪തു൪ സെമിയിൽ കടന്നത്. സെമിയിൽ കരുത്തനായ അമേരിക്കൻ താരം ടെ൪വെൽ ഡ്ലാഗ്നേവായിരുന്നു ഉസ്ബെക് താരത്തിൻെറ എതിരാളി.
സിഡ്നിയിൽ വെള്ളി നേടിയ അ൪തു൪ ആതൻസിലും ബെയ്ജിങ്ങിലും സ്വ൪ണം സ്വന്തമാക്കിയിരുന്നു.120 കിലോഗ്രാം വിഭാഗഗത്തിൽ രണ്ടുതവണ ലോകചാമ്പ്യനുമാണ് ഉസ്ബക് താരം. അസ൪ബൈജാൻ താരങ്ങളായ ഷാരിഫ് ഷാരിഫോവ് 84 കിലോഗ്രാം വിഭാഗത്തിലും ടോക്റുൽ അസ്ഗാരോവ് 60 കിലോഗ്രാം വിഭാഗത്തിലും സ്വ൪ണം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
