പുരുഷ ഹോക്കിയില്‍ വീണ്ടും ജര്‍മനി
text_fieldsലണ്ടൻ: ഹോക്കിയിലെ ഒളിമ്പിക് ആധിപത്യം ജ൪മനി നിലനി൪ത്തി. നെത൪ലൻഡ്സിനെ 2-1 ന് തോൽപിച്ചാണ് പുരുഷ ഹോക്കിയിലെ നിലവിലെ ചാമ്പ്യന്മാ൪ സ്വ൪ണം സ്വന്തമാക്കിയത്.
തുടരെ ആക്രമണങ്ങൾ നടത്തിയ നെത൪ലൻഡ്സിന് മുന്നിൽ ശക്തമായ പ്രതിരോധം തീ൪ത്താണ് കലാശപ്പോരാട്ടത്തിൽ ജ൪മനി ജയം കരസ്ഥമാക്കിയത്. ജാൻ ഫിലിപ്പ് റെബെൻേറയുടെ ഇരട്ട ഗോളാണ് ശക്തരായ എതിരാളികളെ മറിച്ചിടാൻ ജ൪മനിയെ സഹായിച്ചത്. റിവ൪ ബാങ്ക് അരീനയിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽതന്നെ ഇരുനിരയും ശക്തമായ പ്രതിരോധം തീ൪ത്തതോടെ കളി മിഡ്ഫീൽഡിൽ ഒതുങ്ങി. നെത൪ലൻഡ്സ് ജ൪മൻ ഗോൾമുഖത്ത് തുടരെ ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോളി മാക്സ് വെയിൻഹോൾഡിൻെറ ഇടപെടൽ ജ൪മനിയെ രക്ഷിച്ചു.
ആദ്യ പകുതി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേയാണ് ജ൪മൻ താരം ജാൻ ഫിലിപ്പ് ആദ്യ ഗോൾ നേടുന്നത്. രണ്ട് പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് മുന്നേറിയ റെബെൻേറ ഡച്ച് ഗോളി ജാപ് സ്റ്റോക്മാനെ തോൽപിച്ച് ലക്ഷ്യം നേടുകയായിരുന്നു.
ജ൪മനി ലീഡ് നേടിയ ആഘാതത്തിൽ ആദ്യ പകുതിക്ക് ശേഷം ഡച്ചുകാ൪ ആക്രമണം വീണ്ടും ശക്തമാക്കി. 54ാം മിനിറ്റിൽ ഷൂട്ട൪ മിൻക് വാൻഡ൪ വീ൪ഡൻ നെത൪ലൻഡ്സിൻെറ മൂന്നാമത്തെ പെനാൽറ്റി കോ൪ണ൪ ഫ്ളിക് ചെയ്ത് ഡച്ച് പടക്കുവേണ്ടി ആദ്യ ഗോൾ നേടി മത്സരം സമനിലയിലാക്കി. എന്നാൽ, മത്സരം അവസാനിക്കാൻ നാല് മിനിറ്റ് ബാക്കി നിൽക്കേ റെബെൻേറ വീണ്ടും ഗോൾ നേടിയതോടെ സ്വ൪ണം ജ൪മനിക്കൊപ്പമാവുകയായിരുന്നു. അവസാന മിനിറ്റിൽ ഗോൾ മടക്കാൻ നെത൪ലൻഡ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും 11 കളിക്കാരെയും പിന്നിൽ അണിനിരത്തി ജ൪മനി കരുത്തുറ്റ പ്രതിരോധം തീ൪ത്തു. ജ൪മൻ ഹോക്കി ടീമിൻെറ നാലാമത്തെ ഒളിമ്പിക് മെഡലാണ് ലണ്ടനിൽ പിറന്നത്. ലൂസേഴ്സ് ഫൈനലിൽ ബ്രിട്ടനെ തക൪ത്ത് ആസ്ത്രേലിയ വെങ്കലം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
