ബോംബ് ഭീഷണി; ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കി
text_fieldsഗുരുവായൂ൪: ഗുരുവായൂ൪ ക്ഷേത്രത്തിന് ബോംബ് വെക്കുമെന്ന ഫോൺ ഭീഷണിയെത്തുട൪ന്ന് ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കി. ഞായറാഴ്ച ഉച്ചക്ക് 12 ഓടെ ഒരു സ്വകാര്യ ചാനലിൻെറ റിപ്പോ൪ട്ട൪ക്കാണ് ഗുരുവായൂ൪ ക്ഷേത്രം മൂന്ന് ദിവസത്തിനകം ബോംബ് വെച്ച് തക൪ക്കുമെന്ന അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച വിവരം ഉടൻ സിറ്റി പൊലീസ് കമീഷണ൪ പി. വിജയന് കൈമാറി. തുട൪ന്ന് നടത്തിയ പരിശോധനയിൽ എറണാകുളം റെയിൽവേ സ്റ്റേഷനടുത്ത പബ്ളിക് ബൂത്തിൽ നിന്നാണ് ഭീഷണി എത്തിയതെന്ന് വ്യക്തമായി. കമീഷണ൪ നി൪ദേശിച്ചതനുസരിച്ച് ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കി. അസി. കമീഷണ൪ ആ൪.കെ.ജയരാജ്, സി.ഐ കെ.ജി.സുരേഷ്, എസ്.ഐ വി.സി.സൂരജ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിലും ക൪ശന പരിശോധനയാണ്. ക്ഷേത്രപരിസരത്തെ കടകളിലും ക്ളോക്ക് റൂമുകളിലും പാ൪ക്കിങ് മേഖലകളിലും ഡോഗ്, ബോംബ് സ്ക്വാഡുകൾ പരിശോധന നടത്തി. ക്ഷേത്രത്തിനടുത്ത പൊലീസ് കൺട്രോൾ റൂമിൻെറ ചുമതല അസി. കമാൻഡൻറിനെ ഏൽപിച്ചിട്ടുണ്ട്. എ.ആ൪. ക്യാമ്പിലെ അഞ്ച് എസ്.ഐമാരും കൺട്രോൾ റൂമിലുണ്ടാകും. ക്ഷേത്രത്തിൽ സ്ഥാപിച്ച കാമറകളിലൂടെയുള്ള നിരീക്ഷണവും കൂടുതൽ ജാഗ്രതയോടെ നടത്താൻ നി൪ദേശം നൽകി. ക്ഷേത്രത്തിനകത്ത് കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചിട്ടുമുണ്ട്. പരിശോധനകളിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ഒരു വ൪ഷം മുമ്പും തപാലിലൂടെ ക്ഷേത്രത്തിന് ബോംബ് വെക്കുമെന്ന ഭീഷണി ഉണ്ടായിരുന്നു. അതിൻെറ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇത്തവണ ഭീഷണി ചാനൽ ലേഖകനെ വിളിച്ചറിയിച്ച സ്വഭാവം വെച്ച് പരിഭ്രാന്തി പരത്തുന്ന വാ൪ത്ത ഉണ്ടാക്കുകയാണോ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
