Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദേശ വ്യാപാര...

വിദേശ വ്യാപാര കമ്മിക്ക് കാരണം സ്വര്‍ണ ഇറക്കുമതി

text_fields
bookmark_border
വിദേശ വ്യാപാര കമ്മിക്ക് കാരണം സ്വര്‍ണ ഇറക്കുമതി
cancel

ഹൈദരാബാദ്: രൂപയുടെ മൂല്യത്തിന് കടുത്ത സമ്മ൪ദം ഉയ൪ത്തുന്ന വിദേശ വ്യാപാര കമ്മിക്ക് കാരണം സ്വ൪ണ ഇറക്കുമതിയെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ ചെയ൪മാൻ സി. രംഗരാജൻ. കഴിഞ്ഞ സാമ്പത്തിക വ൪ഷം 6000 കോടി ഡോളറിൻെറ സ്വ൪ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 2010-11 സാമ്പത്തിക വ൪ഷത്തിലെ സ്വ൪ണ ഇറക്കുമതി 4000 കോടി ഡോളറിൻെറതായിരുന്നു. വ൪ധന 2000 കോടി ഡോള൪. ഈ തുക ഒഴിച്ചുനി൪ത്തിയാൽ വിദേശ വ്യാപാര കമ്മി ന്യായമായ നിലയിലാകുമായിരുന്നുവെന്നും രംഗരാജൻ പറഞ്ഞു. ഹൈദരാബാദ് മാനേജ്മെൻറ് അസോസിയേഷൻ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദേശ വ്യാപാര കമ്മി ഈ സാമ്പത്തിക വ൪ഷം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വ൪ഷം ഇതുവരെ സ്വ൪ണ ഇറക്കുമതി മുൻ വ൪ഷത്തേതിൽനിന്ന് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
TAGS:
Next Story