കൃത്യമായി പെന്‍ഷന്‍ ലഭിക്കാത്ത ഏക സംസ്ഥാനം കേരളം -ജ. കെ.ടി. തോമസ്
text_fieldsകോട്ടയം: വിരമിച്ചവ൪ക്ക് പിറ്റേമാസം മുതൽ കൃത്യമായി പെൻഷൻ ലഭിക്കാത്ത ഏകസംസ്ഥാനം കേരളമാണെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. കോട്ടയം ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച റിട്ട.സിവിൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിരമിച്ച ഹൈകോടതി ജഡ്ജിമാ൪ക്കുപോലും പെൻഷൻകിട്ടാത്ത സ്ഥിതിയാണ്.ഉറപ്പായും മുൻകൂട്ടി നിശ്ചയിക്കുന്ന പെൻഷൻകാര്യത്തിലാണ് ഈ അവഗണന.ഇന്ത്യയുടെ യശസ്സ് ഉയ൪ത്തിയ സുപ്രീംകോടതികളിൽനിന്ന് വിരമിച്ച ജീവനക്കാ൪ക്കും അഭിഭാഷക൪ക്കും വിരമിച്ച പിറ്റേദിവസം മുതൽ പെൻഷൻ ലഭിക്കാറുണ്ട്. ജീവനക്കാരോട് ക൪ക്കശമായി പെരുമാറുന്ന ന്യായാധിപന്മാരല്ല തൻെറ മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ചെയ൪മാൻ എ.കെ. സുരേന്ദ്രൻനായ൪ അധ്യക്ഷത വഹിച്ചു. മുൻജില്ലാ ജഡ്ജി വി.യു. ലംബോദരൻ മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
