എം.എം. മണിയെ അറസ്റ്റ് ചെയ്യാന്‍ ഭയമില്ല -ആഭ്യന്തരമന്ത്രി
text_fieldsകോട്ടയം: സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം. മണിയെ അറസ്റ്റ് ചെയ്യാൻ ഭയമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. കോട്ടയത്ത് മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണക്കാട് നടത്തിയ ആദ്യപ്രസംഗം ശരിയാണെന്ന് അടിമാലിയിലെ വിവാദ പ്രസംഗത്തിലൂടെ മണി സമ്മതിച്ചിരിക്കുകയാണ്. നിയമ ക്രമീകരണം ഒരുക്കിയശേഷം മാത്രമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ . നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലാണ് മണിയുടെ പ്രവൃത്തി. ആക്രമണമുണ്ടാകുമെന്ന ഭയത്തിൽ നിയമനടപടികൾ നി൪ത്തിവെക്കില്ല. ആദ്യത്തെപ്രസംഗത്തിനെതിരെ സ൪ക്കാ൪ സ്വീകരിച്ചനടപടി ശരിയെന്ന് തെളിയിക്കുന്നതാണ് അടിമാലിയിലെ വിവാദപ്രസംഗം.
ജനവികാരത്തിനെതിരായി കൊലവെറിപ്രസംഗം നടത്തുന്നതിനെതിരെ പാ൪ട്ടിയിലെ ആനത്തലവട്ടം ആനന്ദൻ ഉൾപ്പെടെയുള്ളവ൪ രംഗത്തെത്തിയിട്ടുണ്ട്. മണക്കാട് നടത്തിയ വിവാദപ്രസംഗത്തിൻെറ പേരിൽ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ച മണിയുടെ പുതിയപ്രസംഗത്തിന് ഞങ്ങൾ ഉത്തരവാദികളല്ല. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
