മണി പറഞ്ഞതല്ല സത്യമെന്ന് തെളിയിച്ചാലേ പരിശോധന വേണ്ടൂ-ബേബി
text_fieldsതിരുവനന്തപുരം: മണി ഞായറാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞതല്ല സത്യമെന്ന് മാധ്യമങ്ങൾ തെളിയിച്ചാൽ മാത്രമേ പാ൪ട്ടിക്ക് വിവാദപ്രസംഗം സംബന്ധിച്ച് പരിശോധിക്കേണ്ടതുള്ളൂവെന്ന് സി.പി.എം പി.ബി അംഗം എം.എ. ബേബി. മാധ്യമങ്ങളിൽ വന്നതുപോലെ അടിമാലിയിൽ താൻ പ്രസംഗിച്ചിട്ടില്ലെന്ന് എം.എം. മണി പത്രസമ്മേളനം നടത്തി പറഞ്ഞതോടെ അത് മറിച്ച് തെളിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കാണ്-അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
സി.പി.എമ്മിനെ ബാധിക്കുന്ന പ്രശ്നം-പന്ന്യൻ
തിരുവനന്തപുരം: എം.എം. മണിയുടെ പ്രസംഗം സി.പി.എമ്മിനെ ബാധിക്കുന്ന പ്രശ്നമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. മണി വാ൪ത്ത നിഷേധിച്ചത് കണ്ടു. ഇനി സി.പി.എം തന്നെ വിശദീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മുതലെടുപ്പിനില്ല -ആ൪.എസ്.പി
തിരുവനന്തപുരം: മണി നടത്തിയ പ്രസംഗത്തിൻെറ പേരിൽ മുതലെടുപ്പിനില്ലെന്ന് ആ൪.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. മുതലെടുക്കുന്നവ൪ മുതലെടുക്കട്ടേ. സി.പി.എമ്മിന് ആപത്തുവരുമ്പോൾ മുതലെടുക്കാനുള്ള ശ്രമം ആ൪.എസ്.പി നടത്തില-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
