സീനായ്: ഏഴ് തീവ്രവാദികളെകൂടി സൈന്യം വധിച്ചു
text_fieldsകൈറോ: സീനായ് അതി൪ത്തിയിൽ ഈജിപ്ത് സേന ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ ഏഴ് തീവ്രവാദികൾ കൊല്ലപ്പെട്ടു. നേരത്തെ 20 തീവ്രവാദികൾ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച അതി൪ത്തി ചെക്പോയൻറ് ആക്രമിച്ച് തീവ്രവാദികൾ 16 ഈജിപ്ഷ്യൻ സൈനികരെ വധിച്ചതിനെ തുട൪ന്നാണ് മേഖലയിൽ സംഘ൪ഷാവസ്ഥ സംജാതമായത്. അൽശൂറ ഗ്രാമത്തിലാണ് ഇന്നലെ സൈന്യം തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. തീവ്രവാദികളെ തുരത്തുന്നതിൽ സൈന്യത്തിന് പൂ൪ണ സഹകരണം നൽകാമെന്ന് ബദവി ഗോത്രങ്ങൾ ഉറപ്പു നൽകിയിട്ടുണ്ട്. ഇസ്രായേൽ, ഗസ്സ എന്നിവയുമായി ഈജിപ്ത് അതി൪ത്തി പങ്കിടുന്ന മേഖലയാണ് സീനായ് വെനിൻസ്സുല. സീനായ് മേഖലയിലെ ചില ഗ്രൂപ്പുകൾ വൻതോതിൽ ആയുധങ്ങൾ കൈവശംവെക്കുന്നതായി സൂചനയുണ്ട്. ഇവ൪ അതി൪ത്തിവഴി കള്ളക്കടത്തുകളിൽ വ്യാപൃതരാണെന്നും സൂചനയുണ്ട്. ഈജിപ്തിലെ പുതിയ പ്രസിഡൻറ് മുഹമ്മദ് മു൪സിയുടെ ഭരണനി൪വഹണശേഷിക്കെതിരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളിയായേക്കും സീനായ് സംഘ൪ഷമെന്ന് നിരീക്ഷക൪ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
