ഇറാഖില്‍ ഇരട്ട സ്ഫോടനം, വെടിവെപ്പ്; അഞ്ചു മരണം
text_fieldsബഗ്ദാദ്: ഇറാഖിൽ ഞായറാഴ്ചയുണ്ടായ ഇരട്ട സ്ഫോടനത്തിലും വെടിവെപ്പിലുമായി മൂന്നു പൊലീസുകാരടക്കം അഞ്ചു പേ൪ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ബഗ്ദാദിന് 60 കി.മി. അകലെയായി ജ൪ഫുസ്വഹ്൪ നഗരത്തിൽ റോഡരികിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് മൂന്നു പൊലീസുകാ൪ കൊല്ലപ്പെട്ടത്. സുന്നി വിഭാഗത്തിൻെറ പ്രബല കേന്ദ്രമാണിത്. സംഭവസ്ഥലം നീരിക്ഷിക്കാനായി മറ്റൊരു പൊലീസ് സംഘമെത്തിയപ്പോഴാണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. ഇതിൽ പൊലീസ് മേധാവി മുഹമ്മദ് അൽഹംദാനിയടക്കം മൂന്നു പേ൪ക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ബഗ്ദാദിലുണ്ടായ വെടിവെപ്പിൽ രണ്ടു പേ൪ കൊല്ലപ്പെട്ടു. ഒരാൾ സംഭവസ്ഥലത്തു വെച്ചും മറ്റെയാൾ ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണങ്ങൾ തുട൪ക്കഥയായ ബഗ്ദാദിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 118 പേരാണ് ഈ മാസം കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
