Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightയുവതിയുടെ മരണത്തില്‍...

യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന്

text_fields
bookmark_border
യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന്
cancel

പാലോട്: യുവതിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി സഹോദരൻെറ പരാതി. നന്ദിയോട് കള്ളിപ്പാറ കരിക്കകത്തിൽ വീട്ടിൽ ചന്ദ്രൻെറ ഭാര്യ എൽ.ചന്ദ്രിക (34)യുടെ മരണത്തിൽ ദുരൂഹതയാരോപിച്ചാണ് സഹോദരൻ കണ്ണൂ൪ തളിപ്പറമ്പ് പള്ളിവയൽ ഇളമ്പേരം കുന്നുംപുറത്ത് ശ്രീക്കുട്ടൻ പാലോട് പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ചയാണ് ചന്ദ്രികയെ നന്ദിയോട്ടുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആസിഡ് ഉള്ളിൽ ചെന്ന് മരിച്ചെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. എന്നാൽ ഇതിന് തക്ക തെളിവുകളൊന്നും ശരീരത്തിലില്ലെന്ന് ശ്രീക്കുട്ടൻെറ പരാതിയിൽ പറയുന്നു. കൂടാതെ കാലിൽ അടിയേറ്റതിൻെറ പാടും കഴുത്തിൽ നഖപ്പാടുകളുമുണ്ട്. അടുത്തിടെയായി സ്വത്ത് വിൽക്കുന്നത് സംബന്ധിച്ച് ചന്ദ്രികയും ഭ൪ത്താവും തമ്മിൽ ത൪ക്കമുണ്ടായിരുന്നതായും പരാതിയിലുണ്ട്. അതേസമയം ആസിഡ് കഴിച്ചെന്നത് പ്രാഥമിക നിഗമനം മാത്രമാണെന്നും പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് ലഭിച്ചശേഷം അസ്വാഭാവികതയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും പാലോട് എസ്.ഐ വി. ബൈജു പറഞ്ഞു.

Show Full Article
Next Story