Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightരണ്ട് വയസ്സുകാരന്‍...

രണ്ട് വയസ്സുകാരന്‍ കരുണ തേടുന്നു

text_fields
bookmark_border
രണ്ട് വയസ്സുകാരന്‍ കരുണ തേടുന്നു
cancel

ഓയൂ൪: രണ്ട് വയസ്സുള്ള മകൻെറ ചികിത്സക്ക് കിടപ്പാടംപോലും വിറ്റ മാതാപിതാക്കൾ കുട്ടിയുടെ തുട൪ചികിത്സക്ക് ഉദാരമതികളുടെ കരുണതേടുന്നു. കരിങ്ങന്നൂ൪ 504 നസീറാ മൻസിലിൽ സുധീ൪-ഹസീനാബീവി ദമ്പതികളുടെ മകൻ സാലിഹ് രണ്ട് വ൪ഷത്തോളമായി വൃക്കരോഗത്തെതുട൪ന്ന് ചികിത്സയിലാണ്.
ഡയാലിസിസിനും മരുന്നിനുമായി നാലുലക്ഷം രൂപ ഇതുവരെ ചെലവായിട്ടുണ്ട്. വീട് നിന്ന വസ്തു വിറ്റാണ് സുധീ൪ കടം തീ൪ത്തത്. ഇപ്പോൾ ബന്ധുവീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ കഴിയുന്ന സാലിഹിൻെറ തുട൪ചികിത്സക്ക് പണം ആവശ്യമാണ്. നി൪ധനകുടുംബത്തിലെ പിഞ്ചുബാലൻെറ ജീവൻ രക്ഷിക്കാൻ സഹായസമിതി രൂപവത്കരിച്ച് നാട്ടുകാരും സഹകരിക്കുന്നുണ്ട്.
സാലിഹിൻെറ ചികിത്സാചെലവിനുള്ള തുക സമാഹരിക്കുന്നതിന് അനസ് പ്രസിഡൻറും അൻസാരി സെക്രട്ടറിയുമായി രൂപവത്കരിച്ച സാലിഹ് ചികിത്സാധനസഹായസമിതിയുടെ പേരിൽ എസ്.ബി.ടി ഓയൂ൪ ശാഖയിൽ 67170998470 നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story