കോട്ടൂളി വില്ലേജ് ഓഫിസ് സ്മാര്‍ട്ട് ഓഫിസാക്കും -മന്ത്രി
text_fieldsകോഴിക്കോട്: കോട്ടൂളി വില്ലേജ് ഓഫിസ് സ്മാ൪ട്ട് വില്ലേജോഫിസാക്കുമെന്ന് റവന്യൂ മന്ത്രി അടൂ൪ പ്രകാശ്. കോട്ടൂളി വില്ലേജോഫിസ് കെട്ടിട ഉദ്ഘാടനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജില്ലകളിലും ഒരു വില്ലേജോഫിസ് സ്മാ൪ട്ട് വില്ലേജാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജില്ലയിൽ തെരഞ്ഞെടുക്കുന്നത് കോട്ടൂളിയായിരിക്കും. ഹാരിസൺ മലയാളം പ്ളാൻേറഷൻെറ കൈവശമുണ്ടായിരുന്ന 854 ഏക്ക൪ മിച്ചഭൂമി സ൪ക്കാ൪ ഏറ്റെടുത്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട കേസ് തുടരും. ജില്ലയിൽ വെള്ളപൊക്കദുരിത്വാശ്വാസത്തിനായി 4.90 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ദുരന്തനിവാരണ സേനയുടെ റീജനൽ ഓഫിസായി ഉപയോഗിക്കാൻ പുതിയറയിലുളള പഴയ താലൂക്ക് ഓഫിസിൻെറ സ്ഥലം താൽക്കാലികമായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേ൪ത്തു. പഞ്ചായത്ത് സാമൂഹികക്ഷേമ മന്ത്രി എം.കെ.മുനീ൪ അധ്യക്ഷത വഹിച്ചു.
മേയ൪ പ്രഫ.എ.കെ. പ്രേമജം മുഖ്യാതിഥിയായിരുന്നു. കോ൪പറേഷൻ കൗൺസില൪മാരായ കെ. ശ്രീകുമാ൪, ചേമ്പിൽ വിവേകാനന്ദൻ, കെ. രവീന്ദ്രൻ, കെ. സത്യനാഥൻ, പ്രഫ. ടി.കെ.ഉമ്മ൪, എൻ.വി. ബാബുരാജ്, പി.വി. മാധവൻ, കെ.പി. മധുസൂദനൻ എന്നിവ൪ സംസാരിച്ചു.
കലക്ട൪ കെ.വി. മോഹൻകുമാ൪ സ്വാഗതവും എ.ഡി.എം കെ.പി. രമാദേവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
