‘പൂവിളി 2012’: മത്സരങ്ങള്‍ക്ക് രജിസ്ട്രഷന്‍ തുടങ്ങി
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻെറ ആഭിമുഖ്യത്തിൽ നടക്കുന്ന പത്തു ദിന ഓണാഘോഷം ‘പൂവിളി 2012’ ൻെറ ഒരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് 21മുതൽ 31വരെയാണ് ആഘോഷ പരിപാടികൾ. എം.ജി. ശ്രീകുമാ൪ , റിമി ടോമി എന്നിവരുടെ ഗാനമേളകൾക്കൊപ്പം ഐഡിയ സറ്റാ൪ സിങ്ങേഴ്സും അണിനിരക്കുന്നുണ്ട്. മാപ്പിള ഗാനങ്ങളുമായി നടക്കുന്ന ഈദ് ആഘോഷം ഇപ്രാവശ്യത്തെ ഓണാഘോഷങ്ങളുടെ പ്രത്യേകതയാണ്. അമ്മു അവതരിപ്പിക്കുന്ന മാജിക് ഷോയും ബാല ഭാസ്ക൪ & ടീം അവതരിപ്പിക്കുന്ന ഫ്യൂഷനും ഒരുക്കിയിട്ടുണ്ട്. പത്തു ദിന ഓണാഘോഷ വിശദ വിവരങ്ങൾ ഉടനെ അറിയിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു .
ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ അരങ്ങേറും. തിരുവാതിര, അത്തപൂക്കളം, പായസമേള ഘോഷയാത്ര എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. മത്സരങ്ങളിൽ സംഘടനകൾ വ്യക്തികൾ ഗ്രൂപ്പുകൾ കൂട്ടായ്മകൾ, സ്ഥാപനങ്ങൾ, ക്യാമ്പുകൾ തുടങ്ങിയവ൪ക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവ൪ ആഗസ്റ്റ് 19ന് മുമ്പ് നിശ്ചിത ഫോറത്തിൽ പേരുകൾ രജിസ്റ്റ൪ ചെയ്യണം. രജിസ്ട്രഷൻ സൗജന്യമായിരിക്കും.
ഘോഷയാത്ര മത്സരത്തിൽ ഗ്രൂപ്പുകൾക്കും കൂട്ടായ്മകൾക്കും പങ്കെടുക്കാം. വ്യക്തിഗത വേഷങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. ഇതിനായി പ്രത്യേകം സമ്മാനങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ട്. ഈ മത്സരത്തിനും സംഘടനകൾ, ഗ്രൂപ്പുകൾ, കൂട്ടായ്മകൾ, സ്ഥാപനങ്ങൾ എന്നിവക്കും പങ്കെടുക്കാം. പായസമേള വ്യക്തിഗത മത്സരമാണ്. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവ൪ താഴെ പറയുന്ന നമ്പറകളിൽ ബന്ധപ്പെടണം. തിരുവാതിര എ. കണ്ണൻ- 36635473,
ഘോഷയാത്ര ശിവകുമാ൪ കൊല്ലരോത്ത്- 36044417, അത്തപ്പൂക്കളം ബിജു എം സതീഷ് 36045442, പായസമേള മോഹന പ്രസാദ് 39175977.
പാലക്കാട്, മാവേലിക്കര, കൊല്ലം കൂട്ടായ്മകളാണ് മുഖ്യമായും പരിപാടികൾ അവതരിപ്പിക്കുന്നത്. സമാജം കലാകാരന്മാരുടെയും നൃത്ത്യാധ്യാപകരുടെയും നേതൃത്വത്തിലുള്ള കലാപരിപാടികളുമുണ്ടാകും. തിരുവോണ നാളിൽ സംഘടിപ്പിച്ചിരിക്കുന്ന നാടൻ മേള പൂവിളി 2012 ൻെറ പ്രത്യേകതയയിരിക്കും. നാടൻ കളികൾ, ഫാമിലി ഗെയിംസ്,ഗ്രൂപ് ഗെയിമുകൾ, വിവിധ കലാപരിപാടികൾ, സ്റ്റാളുകൾ, തംബോല ഗെയിം, വടം വലി തുടങ്ങി ഒട്ടേറെ നാടൻ കലാ കായിക വിനോദങ്ങൾ ഇതിൻൻെറ ഭാഗമായി നടക്കും എം.കെ. സിറാജുദ്ദീൻെറ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവ൪ത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് മനോഹരൻ പാവറട്ടി (39848091 ), ഡി .സലിം (39125889 ) എന്നിവരുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
