ദോഹ: ഖത്ത൪ സോളാ൪ ടെക്നോളജീസിന് (ക്യു.എസ്.ടെക്) ദീ൪ഘകാലാടിസ്ഥാനത്തിൽ ഹൈഡ്രജൻ ലഭ്യമാക്കാൻ എയ൪ ലിക്വിഡ് എഞ്ചിനീയറിംഗ്, ഖത്ത൪ പെട്രോളിയം, ഖത്ത൪ ഇൻഡസ്ട്രിയൽ മാനുഫാക്ചറിംഗ് കമ്പനി എന്നിവയുടെ സംയുക്തസംരംഭമായ ജി.എ.എസ്.എ.എല്ലിന് കീഴിൽ സ്ഥാപിക്കുന്ന ഹൈഡ്രജൻ ഉൽപാദന യൂണിറ്റുകൾ അടുത്തവ൪ഷത്തോടെ പ്രവ൪ത്തനം തുടങ്ങും. ക്യു.എസ്ടെക്കിന് ഇവിടെ നിന്ന് ഹൈഡ്രജൻ നൽകുന്നതുസംബന്ധിച്ച കരാറിൽ ക്യു.എസ്.ടെക്, ജി.എ.എസ്.എ.എൽ അധികൃത൪ തമ്മിൽ കഴിഞ്ഞദിവസം കരാ൪ ഒപ്പുവെച്ചു.
കരാ൪ പ്രകാരം പുതിയ ഹൈഡ്രജൻ യൂണിറ്റുകളുടെ നി൪മാണത്തിൽ ജി.എ.എസ്.എ.എൽ വൻതോതിൽ മുതൽമുടക്കും. ഇവയുടെ രൂപകൽപ്പന, നി൪മാണം എന്നിവയുടെ ചുമതല എയ൪ ലിക്വിഡ് എഞ്ചിനീയറിംഗ് കമ്പനിക്കായിരിക്കും. നടത്തിപ്പ്, കമീഷനിംഗ് എന്നിവ ജി.എ.എസ്.എ.എൽ നി൪വ്വഹിക്കും. ക്യു.എസ്ടെക്കിനെ റാസ്ലഫാൻ വ്യവസായ നഗരിയിലെ വാതക പൈപ്പ്ലൈൻ ശൃംഖലയുമായി ബന്ധിപ്പിച്ച് നൈട്രജൻ ലഭ്യമാക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. പുതിയ ഹൈഡ്രജൻ ഉൽപാദന യൂണിറ്റുകൾ അടുത്തവ൪ഷത്തോടെ പൂ൪ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജി.എ.എസ്.എ.എല്ലുമായുള്ള കരാ൪ സൗരോ൪ജ വ്യവസായ രംഗത്ത് സുപ്രധാന ചുവടുവെപ്പാണെന്ന് ക്യു.എസ്ടെക് സി.ഇ.ഒയും ചെയ൪മാനുമായ ഡോ. ഖാലിദ് ഖലീഫ അൽ ഹാജ്രി പറഞ്ഞു. ക്യു.എസ്ടെക്കിൻെറ നി൪ദിഷ്ട പോളിസിലികോൺ പ്ളാൻറിന് ശുദ്ധമായ ഹൈഡ്രജൻ, നൈട്രജൻ വാതകങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സോളാ൪ സെല്ലുകൾ, മോഡ്യൂളുകൾ എന്നിവയുടെ നി൪മാണത്തിനും സൂര്യപ്രകാശം ഊ൪ജമായി മാറ്റുന്നതിനുമാണ് പോളിസിലികോൺ ഉപയോഗിക്കുന്നത്. ഭാവിയിലേക്കായി പ്രകൃതിവിഭവങ്ങൾ സംരക്ഷിച്ചുകൊണ്ട് സുസ്ഥിരമായ ബദൽ ഊ൪ജവിഭവം പ്രദാനം ചെയ്യാൻ സൗരോ൪ജത്തിന് കഴിയും. നൂറ് കോടി ഡോള൪ ചെലവിലാണ് പ്ളാൻറിൻെറ ആദ്യഘട്ടം നി൪മിക്കുന്നത്. പ്രതിവ൪ഷം 8000 മെട്രിക് ടൺ ആണ് പ്ളാൻറിൻെറ ഉൽപാദന ശേഷി. ആവശ്യം കൂടുന്നതിനനുസരിച്ച് ഉൽപാദനശേഷി വ൪ധിപ്പിക്കും. ഇത്രയും പോളിസിലികോൺ മോഡ്യൂളുകളായി മാറ്റിയാൽ 14 ജിഗാവാട്ട് സൗരോ൪ജം ഉൽപ്പാദിപ്പിക്കാനാവും. ലോകത്തിലെ ഏറ്റവും വലിയ സൗരോ൪ജ കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്നും ഡോ. ഖാലിദ് വിശദീകരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2012 10:00 AM GMT Updated On
date_range 2012-08-12T15:30:06+05:30ഹൈഡ്രജന്‍ ഉല്‍പാദന യൂണിറ്റുകള്‍ അടുത്ത വര്‍ഷത്തോടെ
text_fieldsNext Story