Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമണിയുടെ പുതിയ...

മണിയുടെ പുതിയ പ്രസംഗവും പരിശോധിക്കും

text_fields
bookmark_border
മണിയുടെ പുതിയ പ്രസംഗവും പരിശോധിക്കും
cancel

കൊച്ചി: രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്ടെന്ന് പ്രസംഗിച്ച് വിവാദത്തിലായ സി.പി.എം മുൻ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പുതിയ പ്രസംഗവും അന്വേഷണസംഘം പരിശോധിക്കും. പ്രസംഗത്തിന്റെ ടേപ് കണ്ടെത്താൻ നി൪ദേശം നൽകിയത് കൂടാതെ, പ്രസംഗം കേട്ടവരുടെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കണ്ടെത്തുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. നേരത്തേ വെളിപ്പെടുത്തിയ രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടരന്വേഷണം നടത്തുന്ന പൊലീസ് സംഘം ആദ്യപ്രതിപ്പട്ടിക തിങ്കളാഴ്ച കോടതിയിൽ സമ൪പ്പിക്കാനിരിക്കെയാണ് വീണ്ടും വിവാദ പ്രസംഗം.

മണി മുട്ടുന്നതിനെല്ലാം മറുപടിയില്ല -പന്ന്യൻ
തൃശൂ൪: മണി മുട്ടുന്നതിനെല്ലാം മറുപടിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. എന്നാൽ, പറയേണ്ടവരോട് മറുപടി പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചതിയൻ ചന്തുവിനെപ്പോലെയാണ് പന്ന്യനെന്ന് മുൻ സി.പി.എം ഇടുക്കി ജില്ലാസെക്രട്ടറി എം. എം.മണിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതികരണം. വ്യക്തമായ അഭിപ്രായവും വ്യക്തിത്വവുമുള്ള പാ൪ട്ടിയാണ് സി.പി.ഐ. ഒരു പാ൪ട്ടിയുടെ അഭിപ്രായമനുസരിച്ച് മറ്റുള്ളവരെല്ലാം പോകണമെന്ന് പറയാൻ ആ൪ക്കും അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story