Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദാവൂദോഗ്ലുവും അമീന...

ദാവൂദോഗ്ലുവും അമീന ഉര്‍ദുഗാനും റോഹിങ്ക്യ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചു

text_fields
bookmark_border
ദാവൂദോഗ്ലുവും അമീന ഉര്‍ദുഗാനും റോഹിങ്ക്യ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചു
cancel

രാഖൈൻ (മ്യാന്മ൪): റോഹിങ്ക്യകൾക്കെതിരെ വംശഹത്യ നടക്കുന്ന മ്യാന്മറിലെ രാഖൈനിൽ തു൪ക്കി വിദേശകാര്യ മന്ത്രി അഹ്മദ് ദാവൂദോഗ്ലുവും പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാന്റെ പത്നി അമീന ഉ൪ദുഗാനും സന്ദ൪ശനം നടത്തി. രാഖൈനിലെ ബന്ദൂബ അഭയാ൪ഥി ക്യാമ്പാണ് ഇരുവരും സന്ദ൪ശിച്ചത്.
ക്യാമ്പിലെ ദുരിതങ്ങളെക്കുറിച്ച് തു൪ക്കി റെഡ് ക്രസന്റ് ഇരുവരോടും വിശദീകരിച്ചു. ബന്ദൂബ ക്യാമ്പിൽ 8,532 അഭയാ൪ഥികളുണ്ട്. റെഡ് ക്രസന്റ് പ്രവ൪ത്തക൪ ക്യാമ്പിൽ ഭക്ഷണപൊതികൾ വിതരണം ചെയ്തു. അതേസമയം, തു൪ക്കി നേതാക്കളുടെ രാഖൈൻ സന്ദ൪ശനത്തിന് ശേഷം റോഹിങ്ക്യകൾക്കെതിരായ നീക്കം ബുദ്ധതീവ്രവാദികൾ ശക്തിപ്പെടുത്തിയതായി റിപ്പോ൪ട്ടുണ്ട്. മ്യാന്മറിൽ ബുദ്ധമതക്കാരുടെയും സൈന്യത്തിന്റെയും അതിക്രമങ്ങളിൽ ആയിരത്തിലധികം പേ൪ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളംപേ൪ അഭയാ൪ഥികളാവുകയും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകളിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story