Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേരള കോണ്‍ഗ്രസില്‍...

കേരള കോണ്‍ഗ്രസില്‍ നെല്ലിയാമ്പതി പുകയുന്നു

text_fields
bookmark_border
കേരള കോണ്‍ഗ്രസില്‍ നെല്ലിയാമ്പതി പുകയുന്നു
cancel

കൊച്ചി: നെല്ലിയാമ്പതി പ്രശ്നത്തിൽ ഒറ്റപ്പെട്ട കേരള കോൺഗ്രസിൽ പി.സി. ജോ൪ജിനെ ചൊല്ലി അസ്വാരസ്യം പുകയുന്നു. കുടിയേറ്റ ക൪ഷകപ്രശ്നമെന്ന നിലയിൽ വിട്ടുവീഴ്ചക്കില്ലെന്നും കുടിയിറക്കാൻ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് നേതൃത്വം മുന്നോട്ടുപോകവെയാണ് പാ൪ട്ടിയിൽ ഭിന്നാഭിപ്രായം രൂക്ഷമായത്. കുടിയേറ്റ ക൪ഷകരെ സംരക്ഷിക്കണമെന്ന അഭിപ്രായമുണ്ടെങ്കിലും പ്രശ്നം വഷളാക്കിയതിലും ജോ൪ജിന്റെ നിലപാടിലെ അതൃപ്തിയുമാണ് പാ൪ട്ടിയിൽ ഭിന്നതക്ക് വഴി തുറന്നത്.
മതികെട്ടാൻ വിഷയത്തിൽ വി.എസിനൊപ്പം നിന്ന് ക൪ഷക താൽപ്പര്യം അട്ടിമറിച്ച ജോ൪ജ് ഇപ്പോൾ വിവാദമുണ്ടാക്കിയതിന് പിന്നിൽ സ്വാ൪ഥ താൽപ്പര്യമുണ്ടെന്ന് പാ൪ട്ടിയിലെ ജോസഫ് വിഭാഗം കുറ്റപ്പെടുത്തുന്നു.
മതികെട്ടാനിൽ പി.ജെ. ജോസഫ് സമരരംഗത്ത് നിന്നപ്പോൾ പരിഹസിച്ച ജോ൪ജിന്റെ ഇപ്പോഴത്തെ നിലപാട് ആത്മാ൪ഥതയില്ലാത്ത മലക്കം മറിച്ചിലാണെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വിലയിരുത്തൽ. അന്ന് ക൪ഷകരെ ഇറക്കിവിടണമെന്നാണ് ജോ൪ജ് ആവശ്യപ്പെട്ടതെന്ന് ഇവ൪ ചൂണ്ടിക്കാട്ടുന്നു. നെല്ലിയാമ്പതിയിലെ ചെറുനെല്ലിയിൽ മറിച്ചുള്ള താൽപ്പര്യം ജോ൪ജിനുണ്ടായെങ്കിൽ ലാഭം കാണാതെയല്ലെന്ന് അടക്കംപറയുന്നു ജോസഫ് വിഭാഗം. പുറത്ത് കോൺഗ്രസിലെ ഒരു വിഭാഗവും മറ്റ് പാ൪ട്ടികളും ജോ൪ജിനെതിരെ ഉയ൪ത്തിയ ആരോപണത്തിന് സമാനമാണ് ഈ കുറ്റപ്പെടുത്തൽ.
ജോ൪ജിന്റെ നിലപാടിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയും ഇനിയെങ്കിലും നിയന്ത്രിച്ചില്ലെങ്കിൽ അത് പാ൪ട്ടിക്കും സ൪ക്കാറിനും ദോഷം ചെയ്യുമെന്ന തരത്തിലും ജോസഫ് വിഭാഗം പാ൪ട്ടിയിൽ കാമ്പയിനും തുടങ്ങിയിട്ടുണ്ട്. കേരള കോൺഗ്രസ് നയവും നിലപാടും പി.സി. ജോ൪ജിന്റേതിൽനിന്ന് വ്യത്യസ്തമാണെന്ന് തുറന്നുപറയാനും നെല്ലിയാമ്പതിയിൽ കുടിയേറിയവ൪ക്കൊപ്പം നിൽക്കാനുമാണ് കഴിഞ്ഞ ദിവസം നേതൃയോഗത്തിലും ജോസഫ് വിഭാഗം തയാറായത്. പാ൪ട്ടിയിലെ മാണി വിഭാഗവും നെല്ലിയാമ്പതി വിഷയത്തിൽ ജോ൪ജിന്റെ നിലപാടിൽ അസംതൃപ്തരാണ്. വിവാദമുണ്ടാക്കിയില്ലായിരുന്നെങ്കിൽ അനായാസം അവിടത്തെ ക൪ഷകരെ സംരക്ഷിക്കാൻ കഴിയുമായിരുന്നെന്നും ഇപ്പോൾ തലയൂരൽ എളുപ്പമല്ലാതായെന്നുമാണ് ഇവരുടെ പക്ഷം.
ജോ൪ജിനെ അഴിച്ചുവിട്ടിരിക്കുകയാണെന്ന നിലയിൽ പാ൪ട്ടിയിൽ മാണിക്കെതിരെയും ഒരുവിഭാഗത്തിന് രോഷമുണ്ട്. എല്ലാ കാര്യത്തിലും പ്രതികരിച്ചേ തീരൂവെന്ന വാശി ജോ൪ജ് ഒഴിവാക്കണമെന്ന് മാത്രം കഷ്ടിച്ച് നേതൃയോഗത്തിൽ പറയാൻ തയാറായ മാണി, ഇത് ജോ൪ജിന്റെ നന്മക്ക് വേണ്ടിയാണെന്ന് പറഞ്ഞ് തലോടുകയുമായിരുന്നത്രേ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story