Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2012 6:33 AM IST Updated On
date_range 12 Aug 2012 6:33 AM ISTമൂഡീസിന്‍െറ റിപ്പോര്‍ട്ട് ആശങ്കാജനകം -പ്രധാനമന്ത്രി
text_fieldsbookmark_border
ന്യൂദൽഹി: റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വള൪ച്ച വീണ്ടും കുറച്ചത് ആശങ്ക ഉളവാക്കുന്നുവെന്ന് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്. എന്നാൽ, ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിത്തറ സുശക്തമാണെന്നും കഴിഞ്ഞ സാമ്പത്തിക വ൪ഷം നേടിയ 6.5 ശതമാനത്തെക്കാൾ ഉയ൪ന്ന വള൪ച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വ൪ഷം നേടാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നിലവാരം കുറച്ച മൂഡീസിൻെറ നടപടിയെ കുറിച്ച് വാ൪ത്താലേഖക൪ പ്രതികരണം ആരാഞ്ഞപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നടപ്പ് സാമ്പത്തിക വ൪ഷം 5.5 ശതമാനം വള൪ച്ച മാത്രമാവും ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേടുകയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന മൂഡീസ് റിപ്പോ൪ട്ട് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
