Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമതത്തിന്‍െറ...

മതത്തിന്‍െറ അടിസ്ഥാനത്തില്‍ വോട്ടവകാശം നിഷേധിക്കാനാവില്ലെന്ന് കേന്ദ്രം

text_fields
bookmark_border
മതത്തിന്‍െറ അടിസ്ഥാനത്തില്‍ വോട്ടവകാശം നിഷേധിക്കാനാവില്ലെന്ന് കേന്ദ്രം
cancel

ന്യൂദൽഹി: മതത്തിൻെറയോ സംസാരഭാഷയുടെയോ അടിസ്ഥാനത്തിൽ അസമിൽ നാൽപത് ലക്ഷത്തോളം ആളുകളെ വോട്ട൪ പട്ടികയിൽനിന്ന് നീക്കം ചെയ്യാനാവില്ലെന്നും ഇത് ഭരണഘടന അനുവദിക്കുന്നില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ബംഗ്ളാദേശിൽനിന്നും കുടിയേറിപ്പാ൪ത്തവ൪ക്ക് വോട്ടവകാശം അനുവദിക്കരുതെന്ന് കാണിച്ച് അസമിലെ സ൪ക്കാറിതര സംഘടന കോടതിയിൽ സമ൪പ്പിച്ച പരാതിയിന്മേലുള്ള സത്യവാങ്മൂലത്തിലാണ് സ൪ക്കാ൪ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, അനധികൃത കുടിയേറ്റക്കാ൪ക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സ൪ക്കാ൪ ഉറപ്പു നൽകി.
സംശയകരമായ വോട്ട൪മാരെ ‘ഡി’ വിഭാഗത്തിൽ ഉൾപെടുത്താൻ സംവിധാനമുണ്ട്. അവ൪ക്ക് വോട്ട് ചെയ്യാനോ മത്സരിക്കാനോ അനുവാദം നൽകാറില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2005 മുതലുള്ള കണക്കുകൾ കൃത്യമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജസ്റ്റിസ് പി.സദാശിവം, ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് എന്നിവരടങ്ങുന്ന ബെഞ്ചിന് മുന്നിലാണ് സത്യവാങ്മൂലം സമ൪പ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story