മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -മന്ത്രി കെ.എം. മാണി
text_fieldsകോട്ടയം: ജനങ്ങൾ വാങ്ങുന്ന വസ്തുക്കളിൽ മായം കല൪ത്തുന്നവ൪ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മന്ത്രി കെ.എം.മാണി. നല്ലവസ്തുക്കൾ കിട്ടുകയെന്നത് ഉപഭോക്താവിൻെറ അവകാശമാണ്.ഗുണന്മേയില്ലാത്ത മായം കല൪ന്ന വസ്തുക്കൾ വിൽക്കുന്നത് വിഷം കൊടുക്കുന്നതിന ്തുല്യമാണ്. ഇതിനെതിരെ സമൂഹ മന$സാക്ഷി ഉണരണമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സംരക്ഷണനിയമം പാസായതിൻെറ 25ാം വാ൪ഷികാഘോഷത്തിൻെറ ഭാഗമായി കൺസ്യൂമ൪ പ്രൊട്ടക്ഷൻ കേരള കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെൻററിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാതല വിവരാവകാശ നിയമ ബോധവത്കരണ കാമ്പയിൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയ൪മാൻ സണ്ണി കല്ലൂ൪ അധ്യക്ഷത വഹിച്ചു. ഫാ.ബിജുവ൪ക്കി,നഗരസഭാ വൈസ് ചെയ൪മാൻ മായക്കുട്ടി ജോൺ, കൊച്ചി കോ൪പറേഷൻ മുൻ ഡെപ്യൂട്ടി മേയ൪ സാബുജോ൪ജ്, ഹൈകോടതി സീനിയ൪ ഗവ.പ്ളീഡ൪ അഡ്വ. നോബിൾ മാത്യു, കുടുംബശ്രീ കോട്ടയം നോ൪ത്ത് ചെയ൪പേഴ്സൺ ബിന്ദു കെ. നായ൪, ആ൪കോ സംസ്ഥാനപ്രസിഡൻറ് അഡ്വ. കുരുവിള ജോൺ, പ്രിൻസ് തെക്കൻ എന്നിവ൪ സംസാരിച്ചു.
കൺസ്യൂമ൪ പ്രൊട്ടക്ഷൻ അവാ൪ഡ് ജേതാക്കളായ കോട്ടയം വീദ്യാപീഠം പ്രിൻസിപ്പൽ വ൪ഗീസ് ഈപ്പൻ, കോട്ടയം മൗണ്ട്കാ൪മൽ സ്കൂൾ പ്രിൻസിപ്പൽ ഇൻചാ൪ജ് പി.ജി.ഡെയ്സി, തോഷിബാ ഇന്ത്യ ബാബുആജ് മേനോൻ, ബാവേജ് പരേക്ക്, പാലക്കാട് ഷാലിങ്കൽ റബ൪ നഴ്സറി സി.എം.ജേക്കബ്, കാസ൪കോട് പാലക്കുടി റബ൪ നഴ്സറി ജോസ് പാലക്കുടി, കൽപ്പറ്റ വീര മാരുതി ബിസിനസ് ഗ്രൂപ് ചെയ൪മാൻ ഇ.കെ.സുശീൽകുമാ൪, കോടനാട് പള്ളാശേരി എ൪ത്ത്വ൪ക്സ് ജിൻേറാ പൗലോസ്, തൊടുപുഴ നമ്പൂതിരീസ് സൺ ഫുഡ്സ് കെ.മുരളീധരൻ നമ്പൂതിരി, കുടുംബശ്രീ ചെയ൪പേഴ്സൺ ഇന്ദു കെ.നായ൪, പെരുമ്പാവൂ൪ വേലപ്പാസ് സിനീഷ് എന്നിവ൪ക്ക് പുരസ്കാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
