Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൊച്ചി...

കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

text_fields
bookmark_border
കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി
cancel

നെടുമ്പാശേരി: മറ്റ് വിമാനത്താവളങ്ങൾക്കൊപ്പം കൊച്ചി രാജ്യാന്തര വിമാന താവളത്തിലും സുരക്ഷ ശക്തമാക്കി. ഇതിൻെറ ഭാഗമായി യാത്രക്കാ൪ വിമാനത്തിനകത്ത് കയറുന്നതിനുമുമ്പ് വീണ്ടും പരിശോധനക്ക് വിധേയമാകേണ്ടിവരും. വിമാനം വന്നിറങ്ങി പുറപ്പെടുന്നതുവരെ സായുധരായ സി.ഐ.എസ്.എഫിൻെറ പ്രത്യേക സംഘം വിമാനത്തിനടുത്ത് നിലയുറപ്പിക്കും. സ്ത്രീകളും കുട്ടികളുമടക്കം സംശയം തോന്നുന്ന മുഴുവൻ യാത്രക്കാരെയും പ്രത്യേക ദേഹപരിശോധനക്ക് വിധേയമാക്കും. ഇതിനായി സി.ഐ.എസ്.എഫ് കൂടുതൽ വനിതാ ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. വിമാനത്തിൽ കയറുന്നതിന് വൈകിയെത്തുന്നവരുടെ ലഗേജുകൾ ക൪ശനമായി പരിശോധിക്കണമെന്ന നി൪ദേശവും നൽകിയിട്ടുണ്ട്. വിമാനത്തിൽ കയറ്റുന്ന ചരക്കുകളും അഴിച്ചുപരിശോധിക്കും. അന്താരാഷ്ട്ര തലത്തിൽ വിമാന റാഞ്ചലിന് സാധ്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോ൪ട്ടിനെ തുട൪ന്നാണ് സുരക്ഷ ശക്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story