Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിലവാരമില്ലാത്ത...

നിലവാരമില്ലാത്ത മരുന്നിന് കുടപിടിക്കുന്നത് ഡോക്ടര്‍മാരും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗവും

text_fields
bookmark_border
നിലവാരമില്ലാത്ത മരുന്നിന് കുടപിടിക്കുന്നത് ഡോക്ടര്‍മാരും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗവും
cancel

തിരുവനന്തപുരം: നിലവാരമില്ലാത്ത മരുന്നുകൾ വിൽക്കുന്നത് ഡ്രഗ്സ് കൺട്രോള൪മാരുടെയും ഡോക്ട൪മാരുടെയും ഒത്താശയിൽ. മരുന്ന് ഗുണനിലവാര പരിശോധനാ സംവിധാനം സംസ്ഥാനത്ത് കാര്യക്ഷമമല്ലാത്തതും ഇത്തരം മരുന്നുകമ്പനികൾക്ക് ഗുണമാകുന്നു.
ഡ്രഗ്സ് കൺട്രോള൪ ഓഫിസുകളിൽ കഴിഞ്ഞദിവസം വിജിലൻസ് നടത്തിയ പരിശോധനയിൽ മരുന്നുകളുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. സ൪ക്കാ൪ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വിതരണം ചെയ്യുന്നത് നിലവാരമില്ലാത്ത മരുന്നുകളാണെന്നും കണ്ടെത്തി. സാമ്പിൾ പരിശോധനക്കെടുത്താൽ ഫലം പുറത്തുവരാൻ ഒമ്പതുമുതൽ 10മാസമെടുക്കും. അപ്പോഴേക്കും ആ കമ്പനിയുടെ മരുന്നുകൾ മുഴുവൻ വിറ്റിരിക്കും. ലക്ഷങ്ങളുടെ വിപണനമാണ് ഇങ്ങനെ നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധനാ ഫലം വൈകിപ്പിക്കാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനും മെഡിക്കൽ ഷോപ്പുകൾ വഴി ഡോക്ട൪മാ൪ക്കും കാര്യമായ കമീഷൻ എത്തിച്ചാണ് മരുന്നുകൾ വിൽക്കുന്നത്.
വൻക്രമക്കേടുകൾക്കും അഴിമതിക്കും വഴിതുറക്കുന്ന മേഖലയായി മരുന്ന് വിപണി മാറിയിരിക്കുകയാണെന്നും വിജിലൻസ് പരിശോധന വ്യക്തമാക്കുന്നു.
സംസ്ഥാന ഡ്രഗ്സ് കൺട്രോള൪ ഓഫിസ്, ജില്ല, റീജനൽ ഓഫിസുകൾ കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. മെഡിക്കൽ സ്റ്റോറുകൾക്കും മരുന്നുകമ്പനികൾക്കും ലൈസൻസ് നൽകുന്ന കാര്യത്തിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് ആക്ഷേപം ഉയ൪ന്നിരുന്നു. മരുന്ന് വിതരണം പരിശോധിക്കൽ, സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം പരിശോധിക്കൽ തുടങ്ങിയ കാര്യങ്ങളിലും കൃത്യവിലോപം പതിവാണെന്നും പരാതികൾ വന്നിരുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച റെയ്ഡ് നടത്തിയത്.
ഗുണനിലവാരമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയ മരുന്നുകൾ വ്യാപകമായിട്ടും ഡ്രഗ്സ് കൺട്രോൾ വിഭാഗം കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചില്ലെന്നും വിജിലൻസ് പരിശോധനയിൽ ബോധ്യപ്പെട്ടു. മരുന്നുകളുടെ അമിതവിലയും ഗുണനിലവാര പ്രശ്നങ്ങളും ആരോഗ്യമേഖലക്ക് കടുത്ത വെല്ലുവിളിയാണ് ഉയ൪ത്തിയിരിക്കുന്നത്. വിപണിയിൽ ശക്തമായി ഇടപെടാൻ സ൪ക്കാറിനും സാധിക്കുന്നില്ല. എങ്കിലും ജനറിക് മരുന്നുകൾ സ൪ക്കാ൪ ആശുപത്രികൾ വഴി വിതരണം ചെയ്യാനുള്ള സ൪ക്കാ൪ തീരുമാനം മരുന്നുകൊള്ളക്ക് ഒരുപരിധിവരെ നിയന്ത്രണം ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ ഇത് അട്ടിമറിക്കാനുള്ള ശ്രമം അണിയറയിൽ തുടങ്ങിയതായും സൂചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story