സമഗ്ര ആരോഗ്യ നയം ആറു മാസത്തിനകം -മന്ത്രി ശിവകുമാര്‍
text_fieldsകണ്ണൂ൪: സംസ്ഥാനത്ത് ആറു മാസത്തിനകം സമഗ്രമായ ആരോഗ്യ നയം പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാ൪. കണ്ണൂ൪ ജില്ലാ ആയു൪വേദ ആശുപത്രിയിൽ പുതിയ പേവാ൪ഡ്് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് നിലവിൽ ആരോഗ്യ നയമില്ല. ഈ സാഹചര്യത്തിൽ ഓരോ മേഖലയിലെയും വിവിധ വിഭാഗം ജനങ്ങളെക്കുറിച്ച് സമഗ്ര പഠനം നടത്തിയാണ് ആരോഗ്യനയം രൂപവത്കരിക്കുക. സ൪ക്കാ൪ ഈ വ൪ഷം പുതുതായി 25 ആയു൪വേദ ഡിസ്പെൻസറികൾ ആരംഭിക്കുമെന്നും സ്പോ൪ട്സ് മെഡിസിന് പ്രത്യേക ആയു൪വേദ ആശുപത്രികൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
നവംബ൪ ഒന്നുമുതൽ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള അലോപ്പതി ആശുപത്രികളിൽ ചികിത്സക്കെത്തുന്ന മുഴുവൻ രോഗികൾക്കും മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും. സെപ്റ്റംബ൪ മുതൽ കാൻസ൪ രോഗികൾക്കും മരുന്നുകൾ സൗജന്യമായി നൽകാൻ തീരുമാനിച്ചു. കഴിഞ്ഞ വ൪ഷത്തേക്കാൾ 16,000 കാൻസ൪ രോഗികളാണ് ഈവ൪ഷം അധികമായി ആശുപത്രികളിലെത്തിയത്. അപകടത്തിൽപെടുന്ന കായിക താരങ്ങൾക്കുവേണ്ടി തൃശൂരിൽ 50 കിടക്കകളുള്ള സ്പോ൪ട്സ് മെഡിസിൻ ആയു൪വേദ ആശുപത്രി നി൪മാണം തുടങ്ങി. ഈവ൪ഷം പൂ൪ത്തീകരിക്കും. മറ്റു ജില്ലകളിൽ സ്പോ൪ട്സ് മെഡിസിൻ യൂനിറ്റുകൾ തുടങ്ങും.
കണ്ണൂ൪ ജില്ലാ ആയു൪വേദ ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ ഘട്ടംഘട്ടമായി പരിഹരിക്കുമെന്നും ധന വകുപ്പിൻെറ അനുമതി ലഭിക്കാത്തതാണ് പുതിയ നിയമനങ്ങൾക്ക് തടസ്സമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. കെ.എ. സരള അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുല്ലക്കുട്ടി എം.എൽ.എ ഓഫിസ് കോംപ്ളക്സും കെ.കെ. നാരായണൻ എം.എൽ.എ കോൺഫറൻസ് ഹാളും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. കൃഷ്ണൻ ജനറേറ്ററും ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയ൪പേഴ്സൻ എം.സി. ശ്രീജ, കെ. പ്രമോദ്, എം. ഉണ്ണികൃഷ്ണൻ,കെ.കെ.ബാലകൃഷ്ണൻ, എ. ബാലകൃഷ്ണൻ, ഡോ. കെ.വി.ഫിലോമിന, ടി.സി. മനോജ് എന്നിവ൪ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ. ശ്രീജിത്ത് റിപ്പോ൪ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻ പി. റോസ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. ഗായത്രി ഗോപാലൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
