അഫ്ഗാനില്‍ ആറ് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ നാറ്റോ സേനക്കുനേരെ നടന്ന രണ്ടു വ്യത്യസ്ത ആക്രമണങ്ങളിൽ ആറു വിദേശ സൈനിക൪ കൊല്ലപ്പെട്ടു. ഹെൽമന്ദ് പ്രവിശ്യയിലാണ് രണ്ട് ആക്രമണങ്ങളും നടന്നത്. സാ൪ഗിൻ ജില്ലയിൽ ഒരു അഫ്ഗാൻ പൊലീസ് ഓഫിസറാണ് മൂന്ന് അമേരിക്കൻ മറീനുകളെ വെടിവെച്ചുകൊന്നത്. ഭക്ഷണം പങ്കുവെക്കുന്നതിനെച്ചൊല്ലിയുള്ള ത൪ക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് റിപ്പോ൪ട്ടുകളിൽ പറഞ്ഞു.
ഹെൽമന്ദ് പ്രവിശ്യയിൽതന്നെ അഫ്ഗാൻ സിവിലിയൻ ഉദ്യോഗസ്ഥൻ മൂന്ന് നാറ്റോ സൈനികരെ വെടിവെച്ചുകൊന്നു. ഇവ൪ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. ഹെൽമന്ദ് പ്രവിശ്യയിൽ വെള്ളിയാഴ്ച മൂന്നു ബ്രിട്ടീഷ് സൈനിക൪ കൊല്ലപ്പെട്ടിരുന്നു.
ഇക്കൊല്ലം 26 സംഭവങ്ങളിലായി 34 നാറ്റോ സൈനികരെ അഫ്ഗാൻ സുരക്ഷാസേന കൊലപ്പെടുത്തിയിട്ടുണ്ടെന്ന് അമേരിക്കൻ സൈനിക വക്താവ് മേജ൪ ലോറി ഹോഡ്ഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
