മസ്കത്ത്: ഒമാനിലെ ബിദ്ബിദിലുണ്ടായ വാഹനാപകടത്തിൽ തലശ്ശേരി സ്വദേശി മരിച്ചു. ധ൪മ്മടം ‘ഇച്ചാസിൽ’ പരേതനായ ഇബ്രാഹിമിൻെറയും പച്ചുഉമ്മയുടെയും മകൻ മുഹമ്മദ് സനദാണ് (ഷാനി-28) മരിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെ ബിദ്ബിദ്-ഇബ്ര ഹൈവേയിലാണ് അപകടം. പാലത്തിന് മുകളിൽ ദിശമാറി മുന്നോട്ടുപോയ സനദിൻെറ കാറും ഒമാൻ സ൪ക്കാറിൻെറ വാഹനവും കൂട്ടിയിടിച്ചാണ് അപകടമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സീബിൽ താമസിച്ചിരുന്ന ഇദ്ദേഹം ലേഡീസ് ഉൽപന്നങ്ങളുടെ വിപണനരംഗത്ത് പ്രവ൪ത്തിക്കുകയായിരുന്നു. ഉൽപന്നങ്ങളുടെ വിതരണത്തിനായി പോകുന്നതിനിടെയാണ് അപകടം. നേരത്തേ ഒമാനിലുണ്ടായിരുന്ന സനദ് പുതിയ വിസയിൽ ഒന്നരമാസം മുമ്പാണ് ഗൾഫിൽ തിരിച്ചെത്തുന്നത്.
അവിവാഹിതനാണ്. സഹോദരങ്ങൾ: ഇക്ബാൽ, അഷ്റഫ് (ഇരുവരും ദുബൈ), സക്കീന, ഹൈറുന്നിസ, ബുഷ്റ, സഹീറാബാനു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2012 7:52 PM GMT Updated On
date_range 2012-08-12T01:22:30+05:30തലശ്ശേരി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
text_fieldsNext Story